അർത്തുങ്കൽ പള്ളി

കേരളത്തിലെ പ്രശസ്തമായ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഒന്നാണ് അർത്തുങ്കൽ പള്ളി എന്നറിയപ്പെടുന്ന സെൻറ്  സെബാസ്ത്യൻ പള്ളി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂകിലാണ്‌ പള്ളി  സ്ഥിതിചെയുന്നതു . കടലിനോട്‌ ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ അര്‍ത്തുങ്കല്‍ പള്ളി പ്രത്യേക അനുഭവമാണ്‌ സമ്മാനിക്കുന്നത്

രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന അർത്തുങ്കൽ പെരുന്നാൾ വളരെ പ്രിസിദ്ധമാണ് .ലക്ഷകണക്കിന് വിശ്വാസികളാണ്പെരുന്നാളിൽ പങ്കെടുക്കാനായി അർത്തുങ്കലിൽ എത്തിച്ചേരുന്നത്. പെരുന്നാളിനോട് അനുബന്ധിച്ചു വിശുദ്ധ സെബാസ്ത്യൻറെ രൂപവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ, എല്ലാവർഷയും ഒരു പരുന്തിന്റെ സാനിധ്യം ഉണ്ടാവാറുണ്ട്. ഘോഷയാത്ര നടക്കുന്നതിനു ഇടയിൽ ആകാശത്തു വട്ടമിട്ട് പറക്കുന്ന ഈ പരുന്ത് വിശുദ്ധ സെബാസ്ത്യൻറെ സാന്നിധ്യമായി വിശ്വാസികൾ കരുതുന്നു .

രോഗപീഡകൾ അനുഭവിക്കുന്നവർ മോചനത്തിനായി പള്ളിയിൽ  ആശ്രയം തേടാറുണ്ട്.  ഉരുളു നേർച്ചയാണ് ഇവിടുത്തെ പ്രധാന വഴിപാട്. 16 ആം നൂറ്റാണ്ടിൽ പോർച്ചുഗീസ് മിഷനറീസ് ആണ് അർത്തുങ്കൽ പള്ളി നിർമിച്ചതെന്ന് കരുതപ്പെടുന്നു.  മതസൗഹാർദത്തിന്റെ മകുടോദാഹരണമാണ് അർത്തുങ്കൽ പള്ളി. വർഷങ്ങളായി ശബരിമല തീർഥാടകരുടെ ഇടത്താവളം ഒരുക്കുന്നതിനാലാണ് ഇതു. എല്ലാ മതസ്ഥരെയും ഉൾകൊള്ളുന്ന  അർത്തുങ്കൽ പള്ളിയുടെ  സുതാര്യത വളരെ  പ്രശസ്തമാണ്.

8 കി മീ പരിധിയിലുള്ള ചേര്‍ത്തല റെയില്‍വേ സ്റ്റേനാണ് ഏറ്റവും അടുത്തുള്ളത്.