നിഗൂഡതയുടെ സൗന്ദര്യവുമായി ഗവി

നിഗൂഡതയുടെ സൗന്ദര്യവുമായി ഗവി

ഗിരിശൃംഗങ്ങളുടെ മാതക ഭംഗി ഒരു ചിപ്പിക്കുളില്‍ എന്ന പോലെ ഒളിഞ്ഞു കിടക്കുന്ന പശ്ചിമ ഘട്ടത്തിന്‍റെ  മാറിലൂടെയുള്ള ഒരു യാത്ര, കുന്നിനു വെള്ളി അരഞ്ഞാണം കെട്ടി എന്ന പോലെ ഒഴുകുന്ന പാലരുവികള്‍ സ്വാതന്ത്ര്യം വിളിച്ചോതുന്ന പക്ഷി മൃഗാദികള്‍ , രാത്രിയാകുമ്പോഴേക്കും കോട മഞ്ഞു വീണു ഹെയര്‍ പിന്‍ ബെന്റുകള് കാണാതാകും. പിന്നെ കേള്ക്കുന്നത് പക്ഷികളുടെ കൂടണയല് ശബ്ദത്തിനൊപ്പമുള്ള  പ്രകൃതിയുടെ താരാട്ട്.  മാനും സിംഹവാലന്‍ കുരങ്ങും വരയാടും മലമുഴക്കി വേഴാമ്പലും ഇരുന്നൂറു തരം പക്ഷികളും ചിത്രശലഭങ്ങളുമെല്ലാം സഞ്ചാരിയുടെ മനസ്സിന് ചേക്കേറുവാന് ഓര്മയുടെ […]

കാഴ്ച്ചയുടെ വശ്യതയുമായി വെള്ളാരിമല

കാഴ്ച്ചയുടെ വശ്യതയുമായി വെള്ളാരിമല

വിനോദസഞ്ചാരികള്‍ക്ക് എന്നും അത്ഭുതമായിട്ടുള്ള വനാന്തരങ്ങളുടെയും മലകളുടെയും വശ്യത ഏകോപിപ്പിക്കുന്നൊരിടമാണ് വെള്ളാരിമല.പ്രകൃതിയുടെ മൊത്തം സൗന്ദര്യം ഇവിടെ ആവാഹിച്ചു കിടക്കുന്നതായിത്തോന്നും. കോഴിക്കോട് ജില്ലയില്‍ വയനാട് അതിര്‍ത്തിയോട് ചേര്‍ന്ന മനോഹരമായ കുന്നിന്‍ പ്രദേശമാണ് വെള്ളാരി മല. കാമെലിസ് ഹബ് മൗണ്ടയിന്‍സ് എന്നും ഇതിനു പേരുണ്ട്. ട്രെക്കിങ്ങിനു ഏറെ പ്രസിദ്ധമാണിവിടം. തെക്കന്‍ വയനാട് ഡിവിഷനിലെ മേപ്പടി ഫോറസ്റ്റ് റേഞ്ചിലും കോഴിക്കോട് ഡിവിഷനിലെ താമരശേരി റേഞ്ചിലുമാണ് ഈ പ്രദേശം വ്യാപിച്ചുകിടക്കുന്നത്. മുത്തപ്പന്‍ പുഴയില്‍ നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. രണ്ട് മണിക്കൂറോളം നീളുന്ന യാത്ര സഞ്ചാരികളെ […]

ആമസോണ്‍ വനത്തിലെ അത്ഭുത നദി

ആമസോണ്‍ വനത്തിലെ അത്ഭുത നദി

പ്രകൃതി .. അത് ഒരിക്കലും മനുഷ്യന് പിടിതരാത്ത ഒന്നാണ്… അനേകം അത്ഭുതങ്ങളും മനുഷ്യമനസ്സിന് മനസ്സിലാവാത്ത പല നിഗൂഡസത്യങ്ങളും ഒരു നിധി കണക്കെ പ്രകൃതിയില്‍യില്‍ ഒളിഞ്ഞിരിപ്പുണ്ട്.. അത്തരം നിഗൂഡമായ രഹസ്യങളുടെ കലവറയാണ് ആമസോണ്‍ കാടുകള്‍… #അജോ ജോര്‍ജ്  മനുഷ്യന് ഇന്നും പിടിതരാത്ത, അപകടങള്‍ പതിയിരിക്കുന്ന ആമസോണ്‍ കാടുകള്‍.. ഒരു കെട്ടുകഥയുടെ പിന്‍ബലത്തില്‍ ആമസോണ്‍ കാടുകയറിയ ഒരു ഭൗമ ശാസ്ത്രജ്ഞനുണ്ട്.. അദ്ദേഹമാണ് ‘ആന്‍ഡ്രൂസ് റുസോസ്’ ഒരു മുത്തച്ഛന്‍ കഥ; റൂസോസിന്‍റെ കുട്ടികാലം മുത്തച്ഛനോടൊപ്പമായിരുന്നു താമസം. മുത്തച്ഛന്‍റെ കഥകള്‍ കേട്ട് റൂസോസ് […]

ജോ കണ്ട കൊച്ചി

ജോ കണ്ട കൊച്ചി

#ജോ  എന്റെ പേര് ജോ… ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നു…ശനിയാഴ്ച്ചയാണ്‌  ഞാന്‍ അപ്പയോട് പറഞ്ഞത് ഒരു പ്രൊജക്റ്റ് ചെയ്യാന്‍ ഹെല്പ് ചെയ്യണമെന്ന്., അതും കൊച്ചിയെ കുറിച്ച്.   സ്‌കൂളിലേക്ക് വേണ്ടിട്ടാട്ടോ… അപ്പ പറഞ്ഞു , ‘ബൈക്കില്‍ പോകാന്‍ പറ്റൂല, വേണമെങ്കില്‍ ബസില്‍ കയറി പോകാം’.. പകുതി മനസോടെ ഞാന്‍ സമ്മതിച്ചു…. അങ്ങിനെ ഞായറാഴിച്ച ഞാനും അപ്പയും കൂടി ബസില്‍ കൊച്ചി കാണാന്‍ ഇറങ്ങി. അല്ല കൊച്ചിയെ പഠിക്കാന്‍ ഇറങ്ങി. ഒരു ബുക്കും പേനയും അപ്പ എന്റെ ബാഗില്‍ […]

ഒരു മഞ്ഞൂര്‍ യാത്ര !

ഒരു മഞ്ഞൂര്‍ യാത്ര !

സൌത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹെയർ പിൻ വളവുകൾ ഉള്ളത് ഇവിടെ ആണ് എന്നും  അത് റെക്കോർഡ്‌ ആണ് എന്നും പറഞ്ഞു  കേട്ടിരുന്നു സത്യമാണോ എന്നറിയില്ല. എന്തായാലും ഊട്ടിയിലെക്കൊ കൊടൈക്കനാലിലെക്കോ  പോകുമ്പോൾ ഒന്നും ഇത്രയധികം വളവുകൾ കണ്ടിട്ടില്ല.  #മധു തങ്കപ്പന്‍  സാഹസികത ഇഷ്ടപ്പെടുന്ന, നീണ്ട ബൈക്ക് യാത്രകളെ സ്‌നേഹിക്കുന്ന കേരളത്തിലെ ചെറുപ്പക്കാര്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യാന്‍ കൊതിക്കുന്ന ഒരിടം., മഞ്ഞൂര്‍ ..പേരില്‍ തന്നെ മഞ്ഞും തണുപ്പും ഒളിപ്പിച്ചു വെച്ചിരിക്കുന്ന തമിഴ്നാട്ടിലെ അധികം ആര്‍ക്കും അറിയപ്പെടാത്ത ഒരു ഹില്‍ […]

നാരകക്കാനം തുരങ്കത്തിലൂടെ

നാരകക്കാനം തുരങ്കത്തിലൂടെ

#മധു തങ്കപ്പന്‍  ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച് പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച ഒരാളെ കണ്ടത് .  മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത് മുക്കാല്‍ മണിക്കൂറിനു ശേഷമായിരുന്നു. ഇടുക്കിയെ കുറിച്ചും പ്രധാനപ്പെട്ട ടൂറിസം സ്ഥലങ്ങളെ കുറിച്ചും, […]

കാഴ്ച്ചയുടെ വിസ്മയകൂടാരമാണ് മാടായിപ്പാറ

കാഴ്ച്ചയുടെ വിസ്മയകൂടാരമാണ് മാടായിപ്പാറ

കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി ടൗണിന് പരിസരത്തായി ചെങ്കല്‍പ്പാറകള്‍ നിറഞ്ഞ പ്രകൃതിസുന്ദരമായ കാഴ്ചകളാണ് മാടായിപ്പാറയെ സന്ദര്‍ശകരുടെ പ്രിയകേന്ദ്രമാക്കുന്നത്. ജൈവവൈവിദ്ധ്യത്തിന് പേരുകേട്ട മാടായിപ്പാറ അപൂര്‍വ്വമായ ചിത്രശലഭങ്ങളുടെയും പൂക്കളുടെയും സങ്കേതമാണ്. മഴക്കാലത്തു പച്ചപ്പരവതാനി വിരിച്ചതുപോലെയാണ് മാടായിപ്പാറ.ഓണക്കാലത്തു നീലക്കടൽ പോലെയും. ചുട്ടുപഴുത്ത ഇരുമ്പിന്റെ നിറമാണ് പൊള്ളുന്ന വേനലിനു.കാലത്തിനനുസരിച്ചു ഇവിടുത്തെ കാഴ്ചകളും അനുഭവവും മാറും. കുപ്പം പുഴക്ക് സമീപത്ത് സ്ഥിതിചെയ്യുന്ന മാടായിപ്പാറയ്ക്ക്  ഏഴിമല രാജാക്കന്മാരുമായി ബന്ധപ്പെട്ട നിരവധി ചരിത്രകഥകള്‍ പറയുവാനുണ്ട്. പഴയകാലത്തെ ഒരു കോട്ടയുടെ അവശിഷ്ടങ്ങളും അതിന്റെ വാച്ച് ടവറും മാടായിയില്‍ കാണാം. മാടായിക്കാവ് […]

കുടുംബ സമേതം മാമ്പാറയിലേക്ക്

കുടുംബ സമേതം മാമ്പാറയിലേക്ക്

ജീപ്പ് യാത്രയുടെ ഹാങ്ങോവറില്‍ നിന്നും ഞങള്‍ വിമുക്തരായിരുന്നില്ല. ഇരുവശത്തും ആഴത്തിലുള്ള കൊക്കകള്‍ നിറഞ്ഞ ആ കുന്നില്‍ മുകളിലെ റോഡിലൂടെ വീണ്ടും കുറെ പോയി ഡ്രൈവര്‍ ജീപ്പ് നിറുത്തി. ഇതാണ് മാമ്പാറ പീക്ക് ,. ഡ്രൈവര്‍ പറഞ്ഞു.. #മധു തങ്കപ്പന്‍  ബ്ലെസി സംവിധാനം ചെയ്തു മോഹന്‍ലാല്‍ അഭിനയിച്ച ഭ്രമരം എന്ന സിനിമ കണ്ടതുമുതല്‍ തുടങ്ങിയ ഒരു ആഗ്രഹമായിരുന്നു ആ സിനിമ ചിത്രീകരിച്ച മനോഹരങ്ങളായ സ്ഥലങ്ങള്‍ ഒന്ന് കാണണം എന്നത് . പാറക്കൂട്ടങ്ങള്‍ മാത്രം നിറഞ്ഞ റോഡിലൂടെ അതിവേഗത്തിലുള്ള ജീപ്പ് […]

‘മണ്‍റോയുടെ കാണാപ്പുറങ്ങള്‍ തേടി’ ഒരു സഞ്ചാരി യാത്ര !

‘മണ്‍റോയുടെ കാണാപ്പുറങ്ങള്‍ തേടി’ ഒരു സഞ്ചാരി യാത്ര !

ഫേസ്ബുക്ക്‌  കൂട്ടായ്മയായ സഞ്ചാരി യുടെ കൊല്ലം യൂണിറ്റ് മണ്ട്രോതുരുത്തിലേക്ക് നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പ് .. #അതുല്‍ രാജ്  ‘മണ്‍റോയുടെ കാണാപ്പുറങ്ങള്‍തേടി’ എന്ന തലക്കെട്ട് തന്നെയാണ് കൊല്ലം സഞ്ചാരി കൂട്ടായിമയ്‌ക്കൊപ്പമുള്ള ഈ മണ്‍റോയാത്രയുടെ വിവരണത്തിന് യോജിക്കുക എന്ന് കരുതുന്നു. കാരണം കുറച്ച്കാലം മുന്‍പുവരെയും മണ്‍റോയ്ക്ക് പറയാനുണ്ടായിരുന്നത് കഷ്ടപ്പാടും,ദുരിതവും പേറി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യജന്മങ്ങളുടെ കഥകളായിരുന്നു;പത്രത്താളുകളില്‍ നിറഞ്ഞതും ഈ കഥകള്‍ മാത്രം. ഒന്ന് തോരാതെ മഴ പെയ്താല്‍ വെള്ളം കയറി നശിക്കുന്ന വീടും,കൃഷിയിടങ്ങളും. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ […]

പോര്‍ച്ചുഗലിലെ നരകവാതില്‍ ചുഴി !

പോര്‍ച്ചുഗലിലെ  നരകവാതില്‍ ചുഴി !

ചില യാത്രകള്‍ ലോകത്തിന്റെ രഹസ്യങ്ങള്‍ കാട്ടി നമ്മെ കൊതിപ്പിക്കും. നരകത്തിലേക്ക് തുറക്കുന്ന മനോഹരമായ വാതില്‍ അതില്‍ ചിലതാണ്. പോര്‍ച്ചുഗലില്‍ വര്‍ഷങ്ങളായി ഒളിഞ്ഞു കിടന്ന നരക വാതില്‍ നിങ്ങളിലെ സഞ്ചാരിയെ കൊതിപ്പിക്കും. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം രണ്ടായിരം അടി ഉയരത്തില്‍ പരന്നു കിടക്കുന്ന തടാകം  പോര്‍ച്ചുഗലില്‍ ഉണ്ട്. അവിടെ അപകടകരമായ ഒരു ചുഴിയുണ്ട്. തടാകത്തിനുള്ളില്‍ ഈ ചുഴി എങ്ങനെ ഉണ്ടായി എന്ന് അത്ഭുതപ്പെട്ട് സൂക്ഷിച്ച് നോക്കിയാല്‍ കാണാം മറ്റൊരു ലോകത്തിലേക്കെന്ന പോലെ ഒരു തുരങ്കം. ആറുപതിറ്റാണ്ടുകള്‍ക്കു മുന്‍പ് […]