ഉത്തരാഖണ്ഡിലെ ഈ മില്ല് പ്രവര്‍ത്തിക്കാന്‍ വൈദ്യുതി വേണ്ട !

ഉത്തരാഖണ്ഡിലെ ഈ മില്ല് പ്രവര്‍ത്തിക്കാന്‍ വൈദ്യുതി വേണ്ട !

#ജിബിന്‍ ജോസഫ്‌  ഉത്തരാഖണ്ഡിലെ Tiger tall യാത്രയില്‍ ആണ് ഈ കൊച്ചുഅത്ഭുതനിര്‍മിതി കാണാന്‍ കഴിഞ്ഞത്. വൈദ്യുതി അധികം കടന്നുവരാത്ത ഗ്രാമത്തില്‍ ജലംകൊണ്ട് എങ്ങനൊരു മില്ല് പ്രവര്‍ത്തിപ്പിക്കാം എന്നുകാണിച്ചു തരുകയാണ് അവിടെയുള്ള ഗ്രാമീണര്‍. വൈദ്യുതി ഉപയോഗിക്കാതെയോ,അത് പാഴാക്കാതെയോ മലമുകളില്‍ നിന്നും ഒഴുകിവരുന്ന ജലംഎങ്ങനെ ഉപയോഗപ്പെടുത്താം എന്നുകാണിച്ചുതരുന്ന കൊച്ചുനിര്‍മിതി.   കല്ലുകൊണ്ട് നിര്‍മ്മിച്ച ഒറ്റനിലവീടിന്റെ ഒരു ഭാഗം രണ്ടുനിലയായി തിരിച്ചിരിക്കുന്നു. അതിലെ താഴത്തെ നിലയിലാണ് വെള്ളംകൊണ്ട് കറങ്ങുന്ന ടര്‍ബന്‍ സ്ഥാപിച്ചിരിക്കുന്നത്. ടര്‍ബന്‍ എന്നത് വലിയൊരു ഒറ്റതടിയില്‍ നീളത്തില്‍ വെട്ടിയെടുത്ത നിരവധി […]