സൗരോര്‍ജ്ജ ഓട്ടോറിക്ഷയില്‍ ലണ്ടനിലേക്ക്

സെപ്തംബര്‍ 16ന് സോളാര്‍ ഓട്ടോയില്‍ ലണ്ടനില്‍ എത്തുമ്പോള്‍ ഇന്ത്യയും ഇറാനും ടര്‍ക്കിയും കടന്ന് യൂറോപ്പിലുടെ 14000 കിമീ ഒരു മുച്ചക്ര വാഹനത്തില്‍ താണ്ടിയിരുന്നു.. തേജസ് എന്ന് നാമകരണം ചെയ്ത Piaggio Ape ആയിരുന്നു വാഹനം

ദിലീപ് നാരായണന്‍ 

7 മാസം 2 ഭൂഖണ്ഡങ്ങള്‍ 12 രാജ്യങ്ങള്‍ 14000 കിമീ ഒരു ഇന്ത്യക്കാരന്റെ സാഹസിക യാത്രയുടെ വര്‍ത്ത BBC പോലുള്ള മാധ്യമങ്ങളില്‍ വളരെ അപൂര്‍വ്വമായെ കാണൂ. അതിലൊന്നാണ്35 വയസുള്ള നവീന്‍ റബേലി എന്ന ഹൈദ്രബാദ് സ്വദേശിയുടേത്, ഇലക്ടിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഹൈദ്രബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുധം നേടി, ആസ്‌ട്രേലിയയിലും മറ്റും ജോലി ചെയ്ത ശേഷം ബാംഗ്ലൂരിലെത്തി ജോലി നോക്കുകയായിരുന്നു.. ആസ്‌ടേലിയന്‍ പൗരത്വവും ഉണ്ട് ഇദ്ദേഹത്തിന്.. ഹൃദയം കൊണ്ട് സഞ്ചാരിയായിരുന്നു ഇയാള്‍ എന്നും.. സെപ്തംബര്‍ 16ന് സോളാര്‍ ഓട്ടോയില്‍ ലണ്ടനില്‍ എത്തുമ്പോള്‍ ഇന്ത്യയും ഇറാനും ടര്‍ക്കിയും കടന്ന് യൂറോപ്പിലുടെ 14000 കിമീ ഒരു മുച്ചക്ര വാഹനത്തില്‍ താണ്ടിയിരുന്നു..

തേജസ് എന്ന് നാമകരണം ചെയ്ത Piaggio Ape ആയിരുന്നു വാഹനം… ഡീസല്‍ ഉപയോഗിച്ചോടുന്ന ഈ വണ്ടി നവീനും കൂട്ടരും ബാംഗ്ലൂരിലെയും കേരളത്തിലേയും ലോക്കല്‍ ഗാരേജിലിട്ട് സൗരോര്‍ജ രൂപത്തിലേക്ക് പണി തെടുക്കുകയായിരുന്നു.. മൂന്ന് വര്‍ഷത്തെ അധ്വാനം വേണ്ടി വന്നു ഇന്നത്തെ രൂപത്തിലെത്തിക്കാന്‍.,, കമ്പ്യൂട്ടര്‍ സംവിധാനങ്ങളടക്കം വണ്ടിയുടെ പെര്‍ഫോമന്‍സ് നിരീക്ഷിക്കാന്‍ ഡ്രൈവര്‍ ഡിസ്‌പ്ലെ അടക്കം വണ്ടിയില്‍ സജീകരിച്ചു.കൂടാതെ ഒരു ബെഡും സോളാര്‍ കുക്കറും ആഹാരസാധനങ്ങള്‍ സൂക്ഷിക്കാന്‍ ഒരു ചെറിയ അലമാരയും.. നോര്‍ത്ത് പറവൂരിലെ കളപ്പുരപറമ്പില്‍ കാരവന്‍ നിര്‍മ്മാതാക്കളും ഇതിന്റെ നിര്‍മ്മിതിയില്‍ പങ്കാളികളാണ് ഫെബ്രുവരി 8 ന് ആരംഭിച്ച യാത്രക്ക് തെലുങ്കാന സര്‍ക്കാറിന്റെ പിന്തുണ ഉണ്ടായിരുന്നു. ബാംഗ്ലൂരില്‍ നിന്നാരംഭിച്ച് പൂനെ വഴി മുംബയിലെത്തിയ തേജസിനെ വിമാന മാര്‍ഗ്ഗം ഷാര്‍ജയില്‍ എത്തിച്ചു. ഇവിടെ നിന്ന് ഫെറി വഴി ഇറാനിലെ ബന്തര്‍ അബ്ബാസിലെത്തിച്ചു.പാകിസ്ഥാന്‍ ഒഴിവാക്കാനാണ് തേജസ് എയര്‍ ലിഫ്റ്റ് ചെയ്യപ്പെട്ടത്..

യാത്രയുടെ അവസാന ഭാഗത്ത് ഫ്രാന്‍സില്‍ വച്ച് റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന തേജസില്‍ നിന്ന് നവീന്റെ പാസ്‌പോര്‍ട്ട് മോഷ്ടിക്കപ്പെട്ടു.. പാരീസിലെ ആസ്‌ട്രേലിയന്‍ എംബസ്സി എമര്‍ജന്‍സി പാസ്‌പോര്‍ട്ട് നല്‍കിയ ശേഷമാണ് യാത്ര തുടരാന്‍ സാധിച്ചത് ഇദ്ദേഹത്തിന്.. അതിന് ശേഷം ഫെറിയില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് ലണ്ടനില്‍ യാത്ര അവസാനിപ്പിച്ചപ്പോള്‍ അതൊരു ചരിത്രമായി തീര്‍ന്നു.. യാത്രക്ക് ശേഷം തേജസിനെ സ്വിറ്റ്‌സര്‍ലന്‍ണ്ടിലെ ട്രാന്‍സ്‌പോര്‍ട്ട് മ്യൂസിയത്തിന് കൈമാറി..

ഈ വര്‍ഷം ഈസ്റ്റര്‍ മുതല്‍ തേജസ് ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട് ലോകമെമ്പാടുമുള്ള ആയിര കണക്കിന് സഞ്ചാരികളെ പ്രചോദിപ്പിക്കും ചെറുപ്പം മുതല്‍ മലിനീകരണ വിരുദ്ധനായിരുന്നു നവീന്‍.. അതുകൊണ്ടാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മലിനീകരണ ഹേതുവായ ഒരു മുച്ചക്ര വാഹനം തെരെഞ്ഞെടുത്ത് അതിനെ മലിനീകരണ വിമുക്ത സോളാര്‍ വാഹനമാക്കി മാറ്റി അതില്‍ യാത്ര ചെയ്തത്. ആയിരകണക്കിന് ലിറ്റര്‍ ഡീസല്‍ ഉപയോഗിക്കപെടുമായിരുന്ന ഈ യാത്രയില്‍ ഒരു തുള്ളി ഡീസല്‍ പോലും ഉപയോഗിച്ചിട്ടില്ല..

മൂന്ന് വര്‍ഷം കൊണ്ട് തയ്യാറാക്കിയ ഓട്ടോ സഞ്ചാരത്തിന് തയ്യാറായ രീതിയില്‍ ആയ ദിവസം ഗാരേജിലെ ജോലിക്കാരുടെ ബഹുമാനാര്‍ത്ഥം ഒരു ചെറിയ ആഘോഷം സംഘടിപ്പിച്ച നവീന്‍ പിറ്റേ ദിവസം രാവിലെ ബംഗ്ലൂരിലെ സുഹൃത്തുക്കളെ സാക്ഷി നിര്‍ത്തിയാണ് തന്റെ യാത്ര ആരംഭിച്ചത്.. നിര്‍ഭാഗ്യവശാല്‍ മോശം തുടക്കമായിരുന്നു.. ഒരു കിമീ നുള്ളില്‍ തേജസ് ബ്രേക്ക് ഡൗണ്‍ ആയി വഴിയില്‍ കിടന്നു.. തിരിച്ച് ഗാരേജിലേക്ക് തള്ളി കൊണ്ട് പോകേണ്ടി വന്നു… നിരാശനായെങ്കിലും നവീന്‍ പിന്‍തിരിഞ്ഞില്ല.. തേജസിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഫെബ്രുവരി 8 ന് വീണ്ടും യാത്രയായി.. ഇത്തവണ 14000 കിമീ യത്രയില്‍ ഒരു തവണ പോലും തേജസ് പണിമുടക്കിയില്ല .. ഓരോ 80 കിമീ ലും തേജസ് പ്ലഗ് ചെയ്യപ്പെടുകയോ അല്ലെങ്കില്‍ സൂര്യന് വേണ്ടി കാത്ത് നില്‍ക്കുകയോ വേണമായിരുന്നു റീചാര്‍ജ് ചെയ്യുവാന്‍ വേണ്ടി.. ഈ സമയം തദ്ദേശീയരുമായി സംവദിക്കാന്‍ സമയം കണ്ടെത്തി ഇദ്ദേഹം..

റിനീവബിള്‍ എനര്‍ജിയുടെ പിന്തുണക്കാരനായ ഇദ്ദേഹം ഇപ്പോള്‍ ജര്‍മ്മനിയിലെ ചിലരുമായി സഹകരിച്ച് സിറ്റികളില്‍ ഉപയോഗിക്കാവുന്ന സോളാര്‍ ഹൈബ്രിഡ് കാറുകളുടെ നിര്‍മ്മിതിയിലാണ്….. ഒരു തുള്ളി ഡീസല്‍ പോലും കത്തിക്കാതെ മലിനീകരണ മുക്തമായ ലോകത്തിനും യാത്രകള്‍ക്കും വേണ്ടി പ്രയത്‌നിക്കുന്ന ഇദ്ദേഹത്തെ ലോകം നാളെ മറ്റൊരു രൂപത്തിലും ഭാവത്തിലും ഇനിയും കണ്ടേക്കാം… ഈ യാത്രയില്‍ ഉടനീളം വിവിധ രാജ്യങ്ങളിലെ സ്‌കൂളുകളും കോളേജുകളും സന്ദര്‍ശിച്ച് റിനീവബിള്‍ എനര്‍ജിയെ കുറിച്ച് ബോധവല്‍ക്കരണം നടത്തിയിരുന്നു ഇദ്ദേഹം.. അതിലൊരു സ്‌കൂളിലെ പ്രോഗ്രാമിനു ശേഷം പുറത്തെത്തിയ നവീന്റെ അരികിലേക്കെത്തിയ ഒരു കുട്ടിയുടെ പിതാവ് പറഞ്ഞത്… എന്റെ മകന്‍ ഇന്നലെ വരെ ലോകത്തിലെ ഏറ്റവും ഫാസ്റ്റസ്റ്റ് കാറിന് വേണ്ടിയായിരുന്നു വാശി പിടിച്ചിരുന്നത് എന്നാല്‍ ഇന്നവന്‍ ഒരു സോളാര്‍ കാര്‍ മതിയെന്ന് പറയുന്നു.. അതാണീ യാത്രയുടെ സന്ദേശവും വിജയവും..