അപൂര്‍വ്വ കാഴ്ചകള്‍ സമ്മാനിക്കുന്ന പാതിരാമണല്‍

അപൂര്‍വ്വ കാഴ്ചകള്‍ സമ്മാനിക്കുന്ന പാതിരാമണല്‍

കേരളത്തിലെ കായലുകള്‍ ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചതോടൊപ്പം പ്രശസ്തിയിലേക്ക് ഉയര്‍ന്ന ടൂറിസ്റ്റ് കേന്ദ്രമാണ്  പാതിരാമണല്‍ .  കോട്ടയം ആലപ്പുഴ എറാണാകുളം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന വേമ്പനാട് കായലിലെ ഒരു ചെറുദ്വീപാണ്  ഇത് . തണ്ണീര്‍മുക്കത്തിനും കുമരകത്തിനും ഇടയിലായാണ് പാതിരാമണല്‍ ദ്വീപ് സ്ഥിതിചെയ്യുന്നത്  . പ്രകൃതിസൌന്ദര്യം കൊണ്ടും അപൂര്‍വ ഇനം പക്ഷികളുടെ ആവാസകേന്ദ്രം എന്ന നിലയിലും  പാതിരാമണല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു . നൂറു കണക്കിന് ഇനങ്ങളിലെ പക്ഷികള്‍ വസിക്കുന്ന പക്ഷിസങ്കേതമാണ് ഇവിടം .   കായല്‍ ടൂറിസം […]

ആലപ്പുഴയിലെ ജൈന ക്ഷേത്രം

ആലപ്പുഴയിലെ ജൈന ക്ഷേത്രം

കേരളത്തിലെ എണ്ണപ്പെട്ട ജൈന ക്ഷേത്രങ്ങളില്‍ ഒന്നാണ് ആലപ്പുഴയിലേത് . ആലപ്പുഴ ജില്ലയിലെ മുപ്പളത്തിനു വടക്കുകിഴക്ക്‌ ദിശയില്‍ പ്രശസ്തമായ ഗുജറാത്തി സ്ട്രീറ്റിലാണ്   ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . തെക്കേ ഇന്ത്യയിലെ തന്നെ ജൈനമത പ്രചരണത്തില്‍ മുഖ്യ പങ്കു വഹിച്ച ക്ഷേത്രമാണിത് . ആലപ്പുഴയിലെ വ്യാവസായിക വളര്‍ച്ചയ്ക്കായി രാജാ കേശവദാസിന്‍റെ കാലഘട്ടത്തില്‍ ഇവിടേയ്ക്ക് കൊണ്ടുവന്ന നാല്‍പത്തിരണ്ടു ഗുജറാത്തി കുടുംബങ്ങള്‍ ചേര്‍ന്നാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു . നൂറു വര്‍ഷവും ഇരുപത്തി രണ്ടു വര്‍ഷവും പഴക്കമുള്ള രണ്ടു […]

അർത്തുങ്കൽ പള്ളി

അർത്തുങ്കൽ പള്ളി

കേരളത്തിലെ പ്രശസ്തമായ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഒന്നാണ് അർത്തുങ്കൽ പള്ളി എന്നറിയപ്പെടുന്ന സെൻറ്  സെബാസ്ത്യൻ പള്ളി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂകിലാണ്‌ പള്ളി  സ്ഥിതിചെയുന്നതു . കടലിനോട്‌ ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ അര്‍ത്തുങ്കല്‍ പള്ളി പ്രത്യേക അനുഭവമാണ്‌ സമ്മാനിക്കുന്നത് രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന അർത്തുങ്കൽ പെരുന്നാൾ വളരെ പ്രിസിദ്ധമാണ് .ലക്ഷകണക്കിന് വിശ്വാസികളാണ്പെരുന്നാളിൽ പങ്കെടുക്കാനായി അർത്തുങ്കലിൽ എത്തിച്ചേരുന്നത്. പെരുന്നാളിനോട് അനുബന്ധിച്ചു വിശുദ്ധ സെബാസ്ത്യൻറെ രൂപവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ, എല്ലാവർഷയും ഒരു പരുന്തിന്റെ സാനിധ്യം ഉണ്ടാവാറുണ്ട്. ഘോഷയാത്ര നടക്കുന്നതിനു ഇടയിൽ ആകാശത്തു വട്ടമിട്ട് പറക്കുന്ന […]

മാരാരിക്കുളം ബീച്ച്

മാരാരിക്കുളം ബീച്ച്

മനോഹരമായ ബീച്ചുകൾ എന്നും സഞ്ചാരികളുടെ ദൗർബല്യമാണ്.  തീരദേശമേറെയുള്ള കേരളത്തിലാണെങ്കിൽ ബീച്ചുകൾക്ക് പഞ്ഞമില്ലതാനും. കേരളത്തിലെ മനോഹരമായ ബീച്ചുകളുടെ കൂട്ടത്തിലൊന്നാണ് ആലപ്പുഴ മാരാരിക്കുളത്തെ മാരാരി ബീച്ച്.   ആലപ്പുഴ ജില്ലയിലെ മനോഹരമായ ഗ്രാമ പ്രദേശമാണ് മാരാരിക്കുളം. നഗരത്തിൽ നിന്നും 11 കിലോമീറ്ററാണ്   ഇങ്ങോട്ടുള്ള ദൂരം.  ഇപ്പോഴും പരമ്പരാഗതമായ ജീവിതരീതിയിൽ നിന്നും അധികം മാറാത്ത ജനതയാണ് മാരാരിക്കുളത്തേത്. പരമ്പരാഗത തൊഴിലുകളില്‍  നിർമ്മാണരംഗത്ത് നിർണായകമായ പങ്കുവഹിയ്ക്കുന്ന സ്ഥലമാണിത്.  ഫലഭൂവിഷ്ടമായ  ഇവിടുത്തെ മണ്ണിൽ കാർഷികവിളകളും നന്നായി കൃഷിചെയ്യപ്പെടുന്നുണ്ട്. കായലും കടലുമെല്ലാം ചേർന്നുള്ള മനോഹരമായ […]