പൂയംകുട്ടിയുടെ ഹരിതഭൂമിയിലൂടെ ഒരു യാത്ര

പൂയംകുട്ടിയുടെ ഹരിതഭൂമിയിലൂടെ ഒരു യാത്ര

പുലിമുരുകനില്‍ പുലിയൂര്‍ എന്ന ആദിവാസി ഗ്രാമത്തിന്റെ ഡ്യൂപ്പായി അഭിനയിച്ചത് മാമലക്കണ്ടവും പിണ്ടിമേടും തോള്‍നടയും കുരുന്തന്‍മേടും ക്ണാച്ചേരിയും ഉള്‍പ്പെടുന്ന പൂയംകുട്ടി വനമേഖല. ആ ഹരിതഭൂമിയിലൂടെ ഒരു യാത്ര. പ്രവീണ്‍  ‘പിണ്ടിമേട്ടില്‍’ ജീപ്പു ചെന്നു നിന്നപ്പോള്‍ ആ സ്ഥലം ഞങ്ങള്‍ക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ മരങ്ങളും പുഴകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഒരിടത്തു വന്നെത്തുമെന്നു നേരത്തെ കരുതിയതാണ്. ‘പുലിമുരുകന്‍’ കണ്ട അഭ്രപാളികളില്‍ എവിടെയോ ആ വെള്ളച്ചാട്ടങ്ങളുടെ നനവും തണുപ്പും പലവട്ടം അറിഞ്ഞതാണ്. കേട്ടറിവിനെക്കാള്‍ മനോഹരമായിരുന്നു പൂയംകുട്ടി എന്ന സത്യം.’ എറണാകുളം ജില്ലയിലെ […]

പള്ളിപ്പുറം കോട്ട , ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന്‍ കോട്ട

പള്ളിപ്പുറം കോട്ട , ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന്‍ കോട്ട

ഇന്ത്യയിൽ ഒരു യൂറോപ്യൻ ശക്തി നിർമിച്ച ആദ്യത്തെ കോട്ടയാണ്‌ പള്ളിപ്പുറം കോട്ട (മാനുവൽ കോട്ട). 1503 ൽ പോർച്ചുഗീസുകാരാണ്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്തായി ഈ കോട്ട നിർമിച്ചത്‌. തങ്ങളുടെ വ്യാപാര താൽപര്യങ്ങൾ സംരക്ഷിക്കാൻ കൊച്ചിയിൽ സുരക്ഷിതമായ ഒരു താവളം ഉണ്ടായിരിക്കേണ്ടത്‌ അത്യാവശ്യമാണന്ന് പോർച്ചുഗീസുകാർക്ക്‌ മനസിലായി. തുടർന്ന് 1503 സെപ്‌റ്റംബർ 27 ന്‌ കൊച്ചി രാജാവിന്റെ അനുമതിയോടെ വൈപ്പിൻ ദ്വീപിലെ പള്ളിപ്പുറത്ത്‌ കോട്ടയുടെ നിർമാണം ആരംഭിച്ചു. ആ വർഷം തന്നെ ഡിസംബർ ഒന്നിന്‌ നിർമാണ […]

ഇരിങ്ങോല്‍ കാവിന്റെ വശ്യതയിലേക്ക് ..

ഇരിങ്ങോല്‍ കാവിന്റെ വശ്യതയിലേക്ക് ..

ഒരു കാലത്ത് കാടുകളും കാവുകളും മനുഷ്യന് പ്രിയപ്പെട്ടതായിരുന്നു. കാടിന് നടുവിലെ സര്‍പ്പകാവുകളും അമ്പലങ്ങളുമൊക്കെ മുത്തശ്ശി കഥകളിലൂടെ കേട്ടുള്ള അറിവുകള്‍ മാത്രമെ ഇന്നത്തെ തലമുറയ്ക്ക് ഉണ്ടാവൂ. അന്യമാവുന്ന കാടുകളും കാവുകളും ഒളിപ്പിച്ചു വെച്ചിരിക്കുന്ന കഥകള്‍ ഇനിയും ഒരുപാടുണ്ട്. ഇന്നു നാശത്തിന്റെ വക്കില്‍ എത്തി നില്‍ക്കുന്ന കാവുകളാണ് കേരളത്തില്‍ എങ്ങ് നോക്കിയാലും കാണാന്‍ കഴിയുന്നത്. പരിചരിച്ചു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകളാണ് കാവുകള്‍ അന്യം നിന്നു പോകാനുള്ള കാരണമായി പറയുന്നത്. പകുതിയിലധികം പേരും സിനിമകളിലും മറ്റും മാത്രമേ കാവുകള്‍ കണ്ടിട്ടുണ്ടാവു. എന്നാല്‍, ചുറ്റും […]

ഫോർട്ട് കൊച്ചി; ചരിത്ര വഴികളിലൂടെ…

ഫോർട്ട് കൊച്ചി; ചരിത്ര വഴികളിലൂടെ…

ഓരോ മലയാളിയുടെയും ഉള്ളിൽ എവിടെയൊക്കെയോ ചിതറിക്കിടക്കുന്ന സങ്കല്പങ്ങളിൽ ഫോർട്ട് കൊച്ചിക്ക് എന്തെന്നില്ലാത്ത ഒരു ആകർഷണീയതയും പ്രത്യേകതയും എക്കാലത്തും ഉണ്ട്. എറണാകുളം ജില്ലയുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണെങ്കിലും ജില്ലയുടെ മറ്റുപ്രദേശങ്ങളിൽനിന്നും തീർത്തും വ്യത്യസ്താമാണ് ഇവിടം. കേരളത്തില്‍ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നതും ഫോർട്ട് കൊച്ചിയിലാണ്. ഇവിടുത്തെ കെട്ടിടങ്ങളും ആരാധനാലയങ്ങളും എന്തിനേറെ നടപ്പാതകൾ പോലും മാറ്റങ്ങൾക് മുഖം കൊടുക്കാൻ വിസമ്മതിച്ചു നിൽക്കുന്നു. അതുകൊണ്ട് തന്നെ നഗരത്തിന്റെ ഒരു ഭാഗമെങ്കിലും മുറിച്ചു മാറ്റപെട്ടപോലൊരു വ്യത്യാസം ഇവിടെ പ്രകടമാണ്. ഈ വൈവിധ്യങ്ങൾ […]

വെല്ലിംഗ്ടണ്‍ ഐലന്ഡ് ഒരു മനുഷ്യ നിര്‍മ്മിതി!

വെല്ലിംഗ്ടണ്‍ ഐലന്ഡ് ഒരു മനുഷ്യ നിര്‍മ്മിതി!

കായലും കരയും ഒത്തു ചേരുന്ന വെല്ലിംഗ്ടണ്‍ ഐലന്റ് തീരങ്ങളിലൂടെയുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ്. കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ദ്വീപ് എന്ന പ്രത്യേകതയും ഇതിനുണ്ട്. സതേണ്‍ നാവിക കമാന്‍ഡിന്റെയും പോര്‍ട്രസ്റ്റിന്റെയും ആസ്ഥാനം കൂടിയായ വെല്ലിംഗ്ടണ്‍ ഐലന്റ്, ഇപ്പോള്‍ കൊച്ചിയുടെ തന്ത്രപ്രധാന ഭാഗങ്ങളില്‍ ഒന്നാണ്.   ഇന്ത്യയെ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന തുറമുഖം കൂടിയാണ് ഇതു. വേമ്പനാട്ട് കായലില്‍ 1936 ലാണ് വെല്ലിംഗ്ടണ്‍ ഐലന്റ് നിര്‍മിക്കപ്പെട്ടത്. കൊച്ചി തുറമുഖത്തിന്റെ ശില്പിയായിരുന്ന റോബര്‍ട്ട് ബ്രിസ്റ്റോയുടെ ദീര്‍ഘ […]

ചോറ്റാനിക്കര ഭഗവതീ ക്ഷേത്രം

ചോറ്റാനിക്കര ഭഗവതീ ക്ഷേത്രം

ചോറ്റാനിക്കര ഭഗവതീ ക്ഷേത്രം കേരളത്തിലെ പ്രധാനപ്പെട്ട ദേവാലയങ്ങളിൽ ഒന്നാണ്.  കഴിഞ്ഞ നൂറ്റാണ്ടിലെ വാസ്തു ശിൽപ്പ വൈദഗ്ധ്യത്തിനു ഉത്തമ ഉദാഹരണമാണ്‌ ഈ ക്ഷേത്ര നിര്‍മിതി  . ഇവിടെ ഭഗവതിയുടെ മൂന്ന് വ്യത്യസ്ത ഭാവങ്ങളാണ് ആരാധിക്കപ്പെടുന്നത് എന്നതാണ്  ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. രാവിലെ സരസ്വതിയായും, ഉച്ചക്ക് ലക്ഷ്മിയായും വൈകുന്നേരം ദുർഗ്ഗയായുമാണ് ദേവി പൂജിക്കപ്പെടുന്നത്.  ഈ മൂന്നു സമയങ്ങളിൽ വെള്ളയിലും, രക്തവർണ്ണത്തിലും നീല വർണ്ണത്തിലുമുള്ള  ഉടയാടകളിലാണ്  ദേവിയെ അണിയിച്ചു ഒരുക്കുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തിലെ ആഘോഷങ്ങളില്‍ ഏറ്റവും പ്രശസ്തമായത്‌  ചോറ്റാനിക്കര മകം […]