കൊളുക്കുമല യാത്ര

കൊളുക്കുമല യാത്ര

ലോകത്തിലെ ഏറ്റവും ഉയരത്തില്‍ വളരുന്ന തേയില തോട്ടമാണ് കൊളുക്കുമല എന്ന അറിവും അവിടേക്ക് എത്താനുള്ള ഏകദേശ വഴിയും മാത്രമേ എല്ലാവര്‍ക്കും അറിയാമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഒരു പുതിയ സ്ഥലം, അതും ലോക റെക്കോര്‍ഡ് ഉള്ള ഒരു സ്ഥലം കാണാനുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും.  #മധു തങ്കപ്പന്‍  മൂന്നാര്‍ എന്നും യാത്രകളെ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട സ്ഥലം ആണ്. പല തവണ പോകുകയും അവിടത്തെ എല്ലാ കാഴ്ചകളും കണ്ടു തീര്‍ത്തു എന്ന് അഹങ്കരിച്ചിരിക്കുമ്പോഴാണ് ഒരു സുഹൃത്ത് ചില സ്ഥലങ്ങളുടെ പേരുകള്‍ പറഞ്ഞത്. […]

കാന്തല്ലൂര്‍ എന്ന സ്വപ്നഗ്രാമം

കാന്തല്ലൂര്‍ എന്ന സ്വപ്നഗ്രാമം

മൂന്നാറിലേക്ക് പോവുന്ന സഞ്ചാരികളില്‍ അധികം പേരും വിസ്മരിക്കുന്ന സഞ്ചാരികളുടെ സ്വപ്നഭൂമിയാണ്‌ കാന്തല്ലൂര്‍ . കേരളത്തിന്‍റെ കാശ്മീര്‍ എന്നുകൂടി വിളിപ്പേരുള്ള ഈ ഗ്രാമത്തില്‍ ക്യാരറ്റും സ്ട്രോബറികളും കൊണ്ട് സമൃദ്ധമാണ് . കേരളത്തില്‍ ആപ്പിള്‍ കൃഷിയുള്ളത് പലര്‍ക്കും അറിയാത്ത  കാര്യമാണ്. വിളഞ്ഞു നില്‍കുന്ന ആപ്പിള്‍ തോട്ടം കാണാനും ഫ്രഷ് ആപ്പിള്‍ കൈയെത്തിച്ചു പൊട്ടിക്കാനും ആഗ്രഹികുന്നവര്‍ നേരെ കാന്തല്ലൂര്‍ക്ക് യാത്രയാവാന്‍ തയ്യാറായികൊള്ളൂ. ജൂലൈ ആഗസ്റ്റ് മാസങ്ങളിലാണ് കന്തലൂരിലെ ആപ്പിള്‍ സീസണ്‍. എന്നാല്‍ തണുപ്പിന്  സീസണ്‍ ഒന്നും ഇല്ല . [vsw id=”WzJdmCbN_Fg” […]

മതികെട്ടാന്‍ ചോല

മതികെട്ടാന്‍ ചോല

കേന്ദ്രസര്‍ക്കാര്‍ ഒരു പതിറ്റാണ്ട് മുന്‍പ് ദേശീയോദ്യാനമാക്കി പ്രഖ്യാപിച്ച മതികെട്ടാന്‍ചോല കേരള തമിഴ്‌നാട് അതിര്‍ത്തിയിലായി ശാന്തമ്പാറ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ വിനോദസഞ്ചാരസാധ്യതകള്‍ ഉള്ള മതികെട്ടാനില്‍ പക്ഷേ വിനോദസഞ്ചാരികള്‍ എത്തുന്നില്ലെന്നതാണ് ദു:ഖ സത്യം. ഒരിക്കല്‍ കയ്യേറ്റം കൊണ്ടും പിന്നീട് കയ്യേറ്റമൊഴിപ്പിക്കല്‍ കൊണ്ടും ശ്രദ്ധ നേടിയ മതികെട്ടാന്‍ചോല മൂന്നാര്‍ – തേക്കടി പ്രധാന റോഡില്‍ ശാന്തമ്പാറയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ്. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ ചുണ്ടലില്‍ നിന്ന് 500 മീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാലും ഇവിടെ എത്താം. വിനോദസഞ്ചാരികളെ […]

നാരകക്കാനം തുരങ്കത്തിലൂടെ

നാരകക്കാനം തുരങ്കത്തിലൂടെ

#മധു തങ്കപ്പന്‍  ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച് പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച ഒരാളെ കണ്ടത് .  മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത് മുക്കാല്‍ മണിക്കൂറിനു ശേഷമായിരുന്നു. ഇടുക്കിയെ കുറിച്ചും പ്രധാനപ്പെട്ട ടൂറിസം സ്ഥലങ്ങളെ കുറിച്ചും, […]

ഇടുക്കിയിലെ ആരും കാണാത്ത സ്വര്‍ഗം , തൊണ്ടമാന്‍ കോട്ട !

ഇടുക്കിയിലെ ആരും കാണാത്ത സ്വര്‍ഗം , തൊണ്ടമാന്‍ കോട്ട !

കതകുപലമേട്ടിന്റെ ഏറ്റവും മുകളിലെ വലിയ പാറയുടെ തുമ്പത്ത് നിന്നാല്‍ ഞങ്ങള്‍ നടന്നു കയറിയ തൊണ്ട മാന്‍ കോട്ട അകലെ ഒരു പൊട്ടുപോലെ കാണാം. പിന്നെ മുന്‍പ് കണ്ട തമിഴ് നാടന്‍ ഗ്രാമങ്ങള്‍ വീണ്ടും കണ്ടു. ഇത്രയും ദൂരം, ഇത്രയും വലിയ മലയാണ് കയറിയത് എന്ന് വിശ്വസിക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. #മധു തങ്കപ്പന്‍  കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ലയായ ഇടുക്കിയിലെ ഏറ്റവും സുന്ദരമായ സ്ഥലം എന്ന് ഉറപ്പിച്ചു പറയാവുന്ന ഒരിടമാണ് തൊണ്ടമാന്‍ കോട്ട. ടൂറിസം മാപ്പില്‍ ഇടം പിടിക്കാത്ത, […]

മംഗളദേവി ക്ഷേത്രം

മംഗളദേവി ക്ഷേത്രം

ഇടുക്കി ജില്ലയിലെ തേക്കടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായ് സ്ഥിതി ചെയ്യുന്ന  ക്ഷേത്രമാണ് മംഗളദേവി . സമുദ്രനിരപ്പില്‍ നിന്ന് 1337 മീറ്റര്‍ ഉയരമുള്ള കുന്നിന്‍ ശൃംഗത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചുറ്റുവട്ടത്തുള്ള കുന്നുകളുടെയും ഭൂപ്രദേശത്തിന്റെയും ഉപരിവീക്ഷണം ഇവിടെനിന്ന് സാദ്ധ്യമാണ്. ഇടതൂര്‍ന്ന് നില്ക്കുന്ന വനങ്ങളാല്‍ വലയം ചെയ്ത ഈ പുരാതന ക്ഷേത്രം  വിസ്മയാവഹമായ കാഴ്ചയാണ്. പാണ്ഡ്യ രാജവംശത്തിന്റെ പ്രതാപം വിളിച്ചോതുന്നതാണ് ഈ കല്ലമ്പലത്തിന്റെ വാസ്തുകലാശൈലി. കണ്ണകി എന്ന അപരനാമത്തിലും അറിയപ്പെടുന്ന മംഗള ദേവിയാണ് ഇവിടത്തെ ആരാധനാമൂര്‍ത്തി. മെയ് മാസത്തിലെ ചിത്രപൌര്‍ണ്ണ്ണമി […]

തേക്കടിയിലേക്ക് പോവാം

തേക്കടിയിലേക്ക് പോവാം

കേരളത്തിലെ ഏറ്റവും ആകര്‍ഷകവും അത്യപൂര്‍വ്വമായ വിസ്മയാനുഭവങ്ങള്‍ സന്ദര്‍ശകന് സമ്മാനിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് ഇടുക്കി ജില്ലയിലെ തേക്കടി. വിശ്വപ്രസിദ്ധമായ പെരിയാര്‍ വന്യജീവി സംരക്ഷണ മേഖലയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ ഘടകമെങ്കിലുംഎല്ലാ തരക്കാരുടെയും ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്താന്‍ തേക്കടി സമ്പന്നമാണ്. വളഞ്ഞുപുളഞ്ഞുകിടക്കുന്ന കുന്നിന്‍ചെരിവുകളും ദുര്‍ഘടമായ വനപാതകളും ട്രെക്കിംങ് ഇഷ്ടപ്പെടുന്നവര്‍ക്കും പര്‍വ്വതാരോഹകര്‍ക്കും അവിസ്മരണീയമായ അനുഭവമായിരിക്കും.  ബോര്‍ഡര്‍ ഹൈക്കിംങ്, വൈല്‍ഡ് ലൈഫ് ട്രെയിന്‍, റോക്ക് ക്ലൈംബിങ്, ബാംബൂ റാഫ്റ്റിങ്ങ് എന്നിങ്ങനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട വേറെയും നേരമ്പോക്കുകള്‍ ഇവിടെയുണ്ട്. തേക്കടിയിലെ പ്രശസ്തമായ പെരിയാര്‍ നാഷണല്‍ പാര്‍ക്കാണ്  ലോകഭൂപടത്തില്‍ […]

കാറ്റ് വിതയ്ക്കുന്ന രാമക്കല്‍മേട്‌

കാറ്റ് വിതയ്ക്കുന്ന രാമക്കല്‍മേട്‌

രാമക്കല്‍ മേടിന്‍റെ മുകളില്‍ നിന്ന് തമിഴ് നാട്ടിലേക്ക് നോക്കിയാല്‍  കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തമിഴ്നാടിന്റെ ഭാഗമായ കൃഷിയിടങ്ങളും   കൊച്ചുകൊച്ചു പട്ടണങ്ങളും സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് മറ്റെവിടെയും കിട്ടാത്ത കാഴ്ച സൗന്ദര്യമാണ്. കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം  സഞ്ചാരികളുടെ പറുദീസയാണ് .  ഒരിക്കലും ആസ്വദിച്ച് തീരാനാകാത്ത ഈ പ്രകൃതിഭംഗി തന്നെയാണ് അതിനു കാരണം . ഇവിടെയെത്തുന്ന  സഞ്ചാരികളെ വരവേല്‍ക്കുന്നത് ഏതുസമയവും ആഞ്ഞുവീശുന്ന കാറ്റാണ് . ഒപ്പം ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന വന്‍ കാറ്റാടിയന്ത്രങ്ങളും. രാമക്കല്‍ മേടിന്‍റെ […]

മീശപ്പുലിമല ; മൂന്നാറിലെ സ്വര്‍ഗം

മീശപ്പുലിമല ; മൂന്നാറിലെ സ്വര്‍ഗം

കിഴക്ക് വശത്തായി ത‌മിഴ്നാട്ടിലെ സുന്ദരമായ സമതല പ്രദേശ‌ങ്ങളുടെ കാഴ്ചയും പടിഞ്ഞാറ് ഭാഗത്തായി ആരേയും വശീകരിക്കുന്ന സഹ്യാദ്രിമല നിരകളുടെ മാസ്മരഭംഗിയുമാണ് മീശ‌പ്പുലിമലയില്‍ ട്രെ‌ക്ക് ചെയ്ത് എത്തിച്ചേരുന്ന സഞ്ചാരികളെ കാ‌ത്തിരിക്കുന്നത് മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ ??  ചാര്‍ളിയുടെ ഈ ചോദ്യത്തില്‍ തുടങ്ങിയതാണ്‌ മലയാളിയുടെ മീശപ്പുലിമല കയറ്റം . വെറുമൊരു സിനിമാ ഡയലോഗില്‍ ഒതുങ്ങുന്നതല്ല മീശപ്പുലിമലയെന്ന മൂന്നാറിലെ  സ്വര്‍ഗം . അതറിയണമെങ്കില്‍ അവിടെ വരെയൊന്നു പോകേണം .. ഗുജറാത്ത് അതിര്‍ത്തിലെ തപ്തി നദീതീരം മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന സഹ്യപര്‍വത നിരകളിലെ ട്രെക്ക് […]

ഇരവിക്കുളം ദേശിയ ഉദ്യാനത്തില്‍ ഏപ്രില്‍ 1 വരെ പ്രവേശന നിരോധനം

ഇരവിക്കുളം ദേശിയ ഉദ്യാനത്തില്‍ ഏപ്രില്‍ 1 വരെ പ്രവേശന നിരോധനം

യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് പട്ടികയിൽ  ഉൾപ്പെട്ട ദേശീയ ഉദ്യാനമാണ് ഇരവികുളം.  മൂന്നാര്‍ വന മേഖലയില്‍ ഉള്‍പ്പെട്ട ഇരവികുളം ദേശീയ ഉദ്യാനത്തില്‍ ഏപ്രില്‍ 1 വരെ   സന്ദര്‍ശകര്‍ക്ക് പ്രവേശന അനുമതി ഇല്ല. ഫെബ്രുവരി 1 മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരുന്നത്. ഒരു മാസക്കാലമാണ് നിരോധന കാലയളവ്‌. ഇടുക്കി ജില്ലയിലെ പശ്ചിമഘട്ട മലനിരകളിലായിയാണ് ഇരവിക്കുളം ദേശിയ ഉദ്യാനം സ്ഥിതിചെയുന്നത്. ഇവിടുത്തെ മുഖ്യ ആകർഷണമായ വരയാടുകളുടെ പ്രജനന കാലമായതിനാലാണ് ഈ നിരോധനം. യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് പട്ടികയിൽ  ഉൾപ്പെട്ട ദേശീയ ഉദ്യാനമാണ് ഇരവികുളം. വംശനാശ […]