കാഴ്ച്ചയുടെ വിസ്മയകൂടാരമാണ് മാടായിപ്പാറ

കാഴ്ച്ചയുടെ വിസ്മയകൂടാരമാണ് മാടായിപ്പാറ

കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി ടൗണിന് പരിസരത്തായി ചെങ്കല്‍പ്പാറകള്‍ നിറഞ്ഞ പ്രകൃതിസുന്ദരമായ കാഴ്ചകളാണ് മാടായിപ്പാറയെ സന്ദര്‍ശകരുടെ പ്രിയകേന്ദ്രമാക്കുന്നത്. ജൈവവൈവിദ്ധ്യത്തിന് പേരുകേട്ട മാടായിപ്പാറ അപൂര്‍വ്വമായ ചിത്രശലഭങ്ങളുടെയും പൂക്കളുടെയും സങ്കേതമാണ്. മഴക്കാലത്തു പച്ചപ്പരവതാനി വിരിച്ചതുപോലെയാണ് മാടായിപ്പാറ.ഓണക്കാലത്തു നീലക്കടൽ പോലെയും. ചുട്ടുപഴുത്ത ഇരുമ്പിന്റെ നിറമാണ് പൊള്ളുന്ന വേനലിനു.കാലത്തിനനുസരിച്ചു ഇവിടുത്തെ കാഴ്ചകളും അനുഭവവും മാറും. കുപ്പം പുഴക്ക് സമീപത്ത് സ്ഥിതിചെയ്യുന്ന മാടായിപ്പാറയ്ക്ക്  ഏഴിമല രാജാക്കന്മാരുമായി ബന്ധപ്പെട്ട നിരവധി ചരിത്രകഥകള്‍ പറയുവാനുണ്ട്. പഴയകാലത്തെ ഒരു കോട്ടയുടെ അവശിഷ്ടങ്ങളും അതിന്റെ വാച്ച് ടവറും മാടായിയില്‍ കാണാം. മാടായിക്കാവ് […]

ധര്‍മ്മടം തുരുത്ത്

ധര്‍മ്മടം തുരുത്ത്

മലബാറിന്റെ കടലോരം അതിന്റെ പൂര്‍ണമായ സൗന്ദര്യം പ്രകടിപ്പിക്കുന്നത് ഇവിടെയാണ്.കണ്ണൂര്‍ ജില്ലയില്‍ തലശേരിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ ധര്‍മ്മടം എന്ന കൊച്ചു ഗ്രാമത്തില്‍.അറബിക്കടലിന്റെ മടിത്തട്ടിലേക്ക് ചേര്‍ന്ന് കിടക്കുന്ന ഒരു കൊച്ചു ദ്വീപാണിത് . കേവലം 5 ഏക്കര്‍ മാത്രം വിസ്തീര്‍ണമുള്ള ഈ ദ്വീപ് പ്രകൃതി സൗന്ദര്യത്തിന്റെ മറ്റൊരു നിദാനമാണ്. കേരളീയത എന്ന സങ്കല്‍പ്പം അതിന്റെ യഥാര്‍ത്ഥ അവസ്ഥയില്‍ ദൃശ്യമാകുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് ധര്‍മ്മടം.നദികളും കടല്‍ത്തീരവും അതിര്‍ത്തികളൊരുക്കുന്ന ധര്‍മ്മടം ദ്വീപ് കേരവൃക്ഷലംകൃതമാണ്.നിശബ്ദമായ പകലുകളും നിലവില്‍ കുളിച്ച രാത്രികളുമാണ് […]

ആറളം വന്യജീവി സങ്കേതം

ആറളം വന്യജീവി സങ്കേതം

കണ്ണൂര്‍ ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം, കണ്ണൂര്‍ നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കണ്ണൂരില്‍ നിന്ന് ആറളത്തേക്കുള്ള യാത്ര വളരെ രസകരമായിരിക്കും. ആറളത്ത് എത്തിയാല്‍ പ്രകൃതിയുടെ സൗന്ദര്യ കാഴ്ചകളും നമ്മളെ കൂടുതല്‍ ആനന്ദിപ്പിക്കും. അന്‍പത്തി അഞ്ച് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ആണ് ആറളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വനമേഖലയുടെ അതിരുകള്‍ ആറളം, കൊട്ടിയൂര്‍, കേളകം എന്നീ ഗ്രാമങ്ങളാണ്. ആറളം വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്രയില്‍ നിങ്ങള്‍ക്ക് […]

പുരളിമല പതിറ്റാണ്ടുകളായി ഒളിപ്പിച്ച നിഗൂഡതകളേറെ!

പുരളിമല പതിറ്റാണ്ടുകളായി ഒളിപ്പിച്ച നിഗൂഡതകളേറെ!

സമുദ്രനിരപ്പില്‍ നിന്നു 3000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നതാണ് പുരളിമല. അപൂര്‍വ സസ്യങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രം, മലകളും താഴ്വാരവും അടക്കം നാലുവശത്തും പ്രകൃതി ഒരുക്കിയ അതിമനോഹര കാഴ്ച എന്നിവ ദര്‍ശിക്കാം. ഏത് കൊടുംവേനലിലും നിലയ്ക്കാത്ത നീരുറവകളും ചെറു വെള്ളച്ചാട്ടങ്ങളും കൊച്ചരുവികളും ഇവിടെയുണ്ട് യാത്രകളെന്നു പറയുമ്പോള്‍ വേണ്ടത് വെറും യാത്രകളും അല്ല.  ഓരോ നിമിഷവും ആസ്വാദിക്കാനും പുതിയതായി പലതും അറിയാനും എന്നാല്‍ അതിലുപരി വിനോദത്തിന്റെ കൊടുമുടി കയറുന്നതുമായ അനുഭവങ്ങാളാണ് വേണ്ടത്. അതിനായി ഉത്തര മലബാറിലെ സാഹസിക വിനോദസഞ്ചാര ഭൂപടത്തില്‍ പുതിയൊരു […]

പ്രകൃതിയുടെ നിറച്ചാര്‍ത്ത്; പൈതല്‍മല

പ്രകൃതിയുടെ നിറച്ചാര്‍ത്ത്;  പൈതല്‍മല

മനുഷ്യര്‍ കളങ്കിതമാക്കാത്ത പ്രകൃതിയുടെ പരിശുദ്ധി തന്നെയാണ് പൈതല്‍മലയുടെ പ്രധാന ആകര്‍ഷണം.  ചെറുതും വലുതുമായ വെള്ളചാട്ടങ്ങളും ആകാശം മുട്ടെ ഉയരത്തില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങളും പൈതല്‍ മലയെ കാഴ്ച്ചയുടെ നവ്യാനുഭൂതിയില്‍ എത്തിക്കുന്നു. കണ്ണൂരിനുമുണ്ട് മൂന്നാറിനെപ്പോലെ സുന്ദരമായൊരു ഇടം. അതാണ് പൈതല്‍ മല.. കോടമഞ്ഞു കലര്‍ന്ന തണുത്ത ഇളം കാറ്റ്,  തൊട്ടുരുമ്മി പറക്കുന്ന അപൂര്‍വയിനം ശലഭങ്ങളും കുഞ്ഞുപക്ഷികളും ഇങ്ങനെ  പ്രകൃതി ആസ്വാദകര്‍ക്കും സാഹസിക യാത്രക്കാര്‍ക്കും ഏറെ പ്രിയപ്പെട്ട സഞ്ചാരകേന്ദ്രമായി മാറുന്നു പൈതല്‍ മല. ആനയുടെ രൂപം പൂണ്ടു തലയുയര്‍ത്തി നില്‍ക്കുന്ന പൈതല്‍മല […]

കറങ്ങാം മു​ഴ​പ്പി​ല​ങ്ങാ​ട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ..

കറങ്ങാം മു​ഴ​പ്പി​ല​ങ്ങാ​ട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ..

  തലശ്ശേരിയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയുന്ന മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിന്റെ ദൈര്‍ഘ്യം ഏകദേശം അഞ്ച് കിലോമീറ്ററാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചാണിത്   മണല്‍പ്പരപ്പിനപ്പുറം കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന നീല സാഗരം.  പാറക്കെട്ടുകളിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകളുടെ സൗന്ദര്യം. കണ്ണൂരിന്റെ സാഗരസൗന്ദര്യമാണ് മുഴുപ്പിലങ്ങാട്.  കടലിനെ സ്‌നേഹിക്കുന്ന സഞ്ചാരികളാരും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്ത കടല്‍ത്തീരം. ദേശീയ പാത 17ല്‍ നിന്ന് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന മുഴപ്പിലങ്ങാടിലേക്ക് കണ്ണൂര്‍ നഗരത്തില്‍ നിന്ന് 15 […]