കോട്ടത്താവളം

കോട്ടത്താവളം

കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട പിക്ക്നിക് സ്പോട്ടുകളില്‍ ഒന്നാണ്  കൊട്ടതാവളം.   വാഗമണ്ണിനു അടുത്തുള്ള  കുരിശുമലയെന്ന സ്ഥലത്തെ മുരുകന്‍ കുന്നിലുള്ള ഗുഹയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.   മധുരയില്‍ നിന്നുള്ള രാജകുടുംബം യാത്രാമധ്യേ  ഇവിടെ താമസിച്ചിട്ടുണ്ടെന്നാണ് ഐതീഹ്യം . പാറയില്‍ കൊത്തിയുണ്ടാക്കിയ പടികള്‍ കയറിവേണം ഗുഹയ്ക്കടുത്തെത്താന്‍. കസേരകള്‍ പോലുള്ള ഇരിപ്പിടങ്ങള്‍ ഗുഹയ്ക്കുള്ളില്‍ പാറകളില്‍ കൊത്തിയുണ്ടാക്കിയിട്ടുണ്ട്. അയ്യപ്പന്‍, മുരുഗന്‍, മധുരമീനാക്ഷി, കണ്ണകി എന്നിവരുടെ ചിത്രങ്ങളും ഗുഹയ്ക്കുള്ളില്‍ കൊത്തിവച്ചിട്ടുണ്ട്. മധുരയിലെ രാജകുടുംബാംഗങ്ങള്‍ പൂഞ്ഞാര്‍ കൊട്ടാരത്തിലേയ്ക്കുള്ള യാത്രാമധ്യേ വിശ്രമസ്ഥലമായി ഉപയോഗിച്ചതാണ് ഈ ഗുഹയെന്നാണ് […]

കട്ടിക്കയം: ആരും കാണാത്ത സുന്ദരി

കട്ടിക്കയം: ആരും കാണാത്ത സുന്ദരി

കോട്ടയം ജില്ലയില്‍ അധികം ആരും അറിയപ്പെടാത്ത മനോഹരമായ വെള്ളച്ചാട്ടമാണ് കട്ടിക്കയം . ഈരാറ്റുപേട്ടയ്ക്ക് സമീപം പ്രശസ്തമായ ഇല്ലിക്കല്‍ കല്ലില്‍ നിന്നും ഏതാനും കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടെക്കുള്ളൂ . ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ക്കൂടിയും കുന്നിന്‍ ചെരിവിലൂടെയും ഒക്കെ നടന്നുവേണം ഇവിടേക്കെത്താന്‍ . തികച്ചും വ്യത്യസ്തമായ ഒരു വനന്തരീക്ഷമാണ് കട്ടിയതുള്ളത്. ഒറ്റപെട്ട സ്ഥലമായതിനാല്‍ ഇവിടേക്കുള്ള യാത്ര വേറിട്ട അനുഭവമായിരിക്കും. രണ്ടു മലകള്‍ക്ക് നടുവിലായുള്ള ഈ വെള്ളച്ചാട്ടതിലേക്ക് എത്തിപ്പെടുവാന്‍ വാഹനഗതാഗതത്തെ ആശ്രയിക്കാന്‍ സാധിക്കില്ല. മേച്ചാല്‍ എന്ന സ്ഥലത്തുനിന്നും ഏകദേശം ഒരു കിലോമീറ്റര്‍ […]

നൂൽമഴപെയ്യുന്ന പൂഞ്ചിറ..

നൂൽമഴപെയ്യുന്ന പൂഞ്ചിറ..

ഏതു നേരവും വീശിയടിക്കുന്നകുളിർ കാറ്റ് .. ആ കാറ്റിൽ മലയ്ക്ക്  മൂടുപടമാകുന്ന കോടമഞ്ഞ് .. ഇടയ്ക്കിടെ വിരുന്നെത്തുന്ന നൂൽമഴ..  ഇലവീഴാപൂഞ്ചിറയെ ദൃശ്യ സുന്ദരിയാക്കാൻ ഇത്രെയൊക്കെ തന്നെ ധാരാളം. #ആല്‍ബിന്‍ ഫ്രാന്‍സിസ്  മതങ്ങളാണ് മല കയറാൻ പഠിപ്പിച്ചത്. മുകളിൽ എത്തിയാൽ മോക്ഷ വും പുണ്യവുമാണ് വാഗ്ദാനം.. അങ്ങനെ മോക്ഷ വും പുണ്യവുമായി മലമുകളിൽ കുടിയിരിക്കുന്ന ദൈവത്തെ തേടി ഒരു പാട് മലകൾ കീഴടക്കിയിരിക്കുന്നു.എന്നാൽ ഒരു സംശയം ബാക്കിയാവുന്നു! എന്തിനായിരിക്കും ദൈവങ്ങൾ മലമുകളിൽ കുടിയിരിക്കുന്നത്? മഞ്ഞും മഴയും കുളിർക്കാറ്റും കാഴ്ചകളും […]

കേരളത്തിന്‍റെ നെതര്‍ലാന്‍റ്‌സ്..

കേരളത്തിന്‍റെ നെതര്‍ലാന്‍റ്‌സ്..

കേരളം അവധിക്കാലം ആഘോഷിക്കാൻ തെരഞ്ഞെടുക്കുന്നവർ ഒഴിവാക്കാന്‍ കഴിയാത്ത  സ്ഥലമാണ് കുമരകം. വേമ്പനാട് കായൽതീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമായ ഇവിടെ കായൽപരപ്പിലൂടെ ഹൗസ്‌ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിൻതോപ്പിലിരുന്ന് ചൂണ്ടയിടാനുമൊക്കെ  അവസരമുണ്ട്.   കേരളം അവധിക്കാലം ആഘോഷിക്കാൻ തെരഞ്ഞെടുക്കുന്നവർ ഒഴിവാക്കാന്‍ കഴിയാത്ത  സ്ഥലമാണ് കുമരകം. വേമ്പനാട് കായൽതീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമായ ഇവിടെ കായൽപരപ്പിലൂടെ ഹൗസ്‌ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിൻതോപ്പിലിരുന്ന് ചൂണ്ടയിടാനുമൊക്കെ  അവസരമുണ്ട്. ദേശാടന പക്ഷികൾ വിരുന്നത്തെുന്ന സാലിം അലി പക്ഷിസങ്കേതമാണ് […]