മനം കവരുന്ന കാഴ്ചകളുമായി തുഷാരഗിരി !

മനം കവരുന്ന കാഴ്ചകളുമായി തുഷാരഗിരി !

മഴവില്‍ചാട്ടം, ഈരാറ്റുമുക്ക്,  തുമ്പിതുള്ളുംപാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയുടെ പ്രത്യേകത.  ആര്‍ത്തലച്ച് കുതിച്ചുപായുന്ന പുഴ, പാറക്കെട്ടില്‍ വീണ് ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികള്‍, കോടമഞ്ഞ്, തണുത്ത കാറ്റ്.  സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ് തുഷാരഗിരി എന്നും സമ്മാനിക്കുന്നത്. ഒരിക്കല്‍ വരുന്നവരെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്ന ഏന്തോ ഒന്ന് ഈ വെള്ളച്ചാട്ടം ബാക്കിവയ്ക്കുന്നു. കോടമഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന ഈ വെള്ളച്ചാട്ടം കാണാനും നിര്‍ത്താതെപെയ്യുന്ന മഴയില്‍ പുഴയിലൂടെ യാത്രചെയ്യാനും ദിവസവും നിരവധിപേര്‍ എത്തുന്നു. പാറക്കെട്ടുകള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും ഇടയിലൂടെ മലകയറാനും പാറ കയറാനും അനുയോജ്യമാണ് ഇവിടം . […]