കേരളാംകുണ്ട്‌ വെള്ളച്ചാട്ടം

കേരളാംകുണ്ട്‌ വെള്ളച്ചാട്ടം

സാഹസിക സഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ച്ചയൊരുക്കി കാത്തിരിക്കുകയാണ് മലപ്പുറം ജില്ലയിലെ  കേരളാംകുണ്ട്‌ വെള്ളച്ചാട്ടം . സൈലന്റ് വാലി ബഫര്‍ സോണിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് . ഉയരങ്ങളില്‍ നിന്നും താഴേക്ക്‌ ചാടുന്ന വെള്ളച്ചാട്ടം മനോഹരമായ കാഴ്‌ചയാണ്‌. വേനല്‍കാലത്തടക്കം സുലഭമായ വെള്ളമുണ്ടാകാറുണ്ട്‌ ഇവിടെ. സാഹസികത ഇഷ്ടപെടുന്നവര്‍ക്ക്‌ ഏറെ ആകര്‍ഷകമാണ്‌ വെള്ളച്ചാട്ടം. ഊട്ടിയോട് സമാനമായകാലാവസ്ഥയാണ് ഇവിടെയുള്ളത്  . വെള്ളച്ചാട്ടത്തിന്റെ 300 മീറ്റര്‍ അടുത്തുവരെ റോഡ് മാര്‍ഗം എത്താന്‍ സാധിക്കും .

കൊടിക്കുത്തിമല എന്ന തണുപ്പിന്റെ മാമലയിൽ…

കൊടിക്കുത്തിമല എന്ന തണുപ്പിന്റെ മാമലയിൽ…

മലപ്പുറം ജില്ലയുടെ ഊട്ടിയെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്… കൊടികുത്തിമലയില്‍ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ? അവിടുത്തെ  സൂര്യോദയം കണ്ടിട്ടുണ്ടോ? നീല മേഘങ്ങള്‍ പുഞ്ചിരിക്കുന്നതും വെളുത്ത മേഘങ്ങള്‍ ചുംബിക്കുന്നതും കണ്ടിട്ടുണ്ടോ ? ആനപ്പുല്ലിന്റെ നൃത്തം കണ്ടിട്ടുണ്ടോ ? കോടമഞ്ഞ്‌ നമ്മെ തലോടുന്നത് മുന്‍പ്‌ എപ്പോളെങ്കിലും അനുഭവിചിടുണ്ടോ? പാറക്കെട്ടുകളുടെ മറുക് കണ്ടിട്ടുണ്ടോ ? മയിലുകളുടെ കൂവല്‍ കേട്ടിട്ടുണ്ടോ ? ജീവിതം ഒരത്ഭുതമായി മാറുന്നത് കണ്ടിട്ടുണ്ടോ ? മാറി മറിയുന്ന കാലാവസ്ഥ കണ്ടിട്ടുണ്ടോ ? ആത്മാവ് ഹൃദയത്തോട് കൊഞ്ചുന്നത് അറിഞ്ഞിട്ടുണ്ടോ ? ഇല്ലെങ്കിലും ഉണ്ടെങ്കിലും വന്നോളൂ .. […]

നി​ല​മ്പൂര്‍ കാട്ടിലേക്ക് യാ​ത്ര പോ​കാം

നി​ല​മ്പൂര്‍ കാട്ടിലേക്ക് യാ​ത്ര പോ​കാം

  കാടിന്റെ സൗന്ദര്യത്തിന് ദോഷം വരാതെയാണ് ഓരോ സ്റ്റേഷനും സായിപ്പന്‍മാര്‍ പണിഞ്ഞിരിക്കുന്നത്. ആല്‍മരങ്ങളില്‍ നിന്നും താഴെ വരെയെത്തുന്ന വള്ളിപ്പടര്‍പ്പുകള്‍, ഓരോ സ്റ്റേഷന്റയും ഇരുവശങ്ങളിലായി മഴക്കാടുകള്‍. നിലമ്പൂര്‍റോഡ് സ്റ്റേഷന്റെ മോടി ഒന്നുവേറെതന്നെ. തടികൊണ്ടുപോകുന്നതിനു വേണ്ടി ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാത ഇപ്പോള്‍ അതിമനോഹരമായ കാഴ്ച്ചകള്‍ക്ക് വഴിമാറുകയാണ്. തേക്കിന്‍ കാടുകളാല്‍ ഇരുട്ട് മൂടി ചുറ്റും പച്ചപ്പുനിറഞ്ഞ റെയ്ല്‍വെ സ്റ്റേഷന്‍, ആകാശം മുട്ടി നില്‍ക്കുന്ന തേക്കുമരങ്ങള്‍… കേരളത്തിലെ ഏറ്റവും മനോഹരമായ തീവണ്ടിപ്പാതയിലൂടെ പ്രകൃതിയുടെ മനോഹര ദൃശ്യങ്ങള്‍ ആസ്വദിച്ച് നിലമ്പൂരിലേക്കുള്ള യാത്രയെ കുറിച്ചാണ് പറഞ്ഞു […]

നാ​ടു​കാ​ണിചുരം കയറാം..

നാ​ടു​കാ​ണിചുരം കയറാം..

  ഒന്നാംവളവിലെ വ്യൂപോയിന്റാണ് ഏറ്റവും ആകര്‍ഷണീയം. നാടുകാണിയിലെ നീഡില്‍ റോക്കും (ഊസിമലൈ) ഫ്രോഗ് ഹില്‍സും സഞ്ചാരികളെ മാടിവിളിക്കുന്നു. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളും നീലമലകളും അരികിട്ട വഴി. ഇരുവശങ്ങളിലും കാടും ചോലകളും ഒളിപ്പിച്ചു വച്ച നാടുകാണിച്ചുരം. ഒരു വഴിയെന്നതിലുപരി സഞ്ചാരികളുടെ മനസു നിറയ്ക്കുന്ന സാഹസിക കാഴ്ചകളുടെ മറ്റൊരു ലോകമാണ് ഇത്. കോഴിക്കോട്–നിലമ്പൂര്‍-ഗൂഡല്ലൂര്‍ കെഎന്‍ജി റോഡ് കടന്നുപോകുന്ന നാടുകാണി ചുരം അതിര്‍ത്തി കടന്നു രണ്ടു കിലോമീറ്റര്‍ കഴിഞ്ഞാല്‍ വയനാട്ടിലേക്കും ഗൂഡല്ലൂരിലേക്കുമായി റോഡ് വഴിപിരിയും. ഗൂഡല്ലൂരില്‍ നിന്നു ഇടത്തോട്ട് […]