നിഗൂഡതയുടെ സൗന്ദര്യവുമായി ഗവി

നിഗൂഡതയുടെ സൗന്ദര്യവുമായി ഗവി

ഗിരിശൃംഗങ്ങളുടെ മാതക ഭംഗി ഒരു ചിപ്പിക്കുളില്‍ എന്ന പോലെ ഒളിഞ്ഞു കിടക്കുന്ന പശ്ചിമ ഘട്ടത്തിന്‍റെ  മാറിലൂടെയുള്ള ഒരു യാത്ര, കുന്നിനു വെള്ളി അരഞ്ഞാണം കെട്ടി എന്ന പോലെ ഒഴുകുന്ന പാലരുവികള്‍ സ്വാതന്ത്ര്യം വിളിച്ചോതുന്ന പക്ഷി മൃഗാദികള്‍ , രാത്രിയാകുമ്പോഴേക്കും കോട മഞ്ഞു വീണു ഹെയര്‍ പിന്‍ ബെന്റുകള് കാണാതാകും. പിന്നെ കേള്ക്കുന്നത് പക്ഷികളുടെ കൂടണയല് ശബ്ദത്തിനൊപ്പമുള്ള  പ്രകൃതിയുടെ താരാട്ട്.  മാനും സിംഹവാലന്‍ കുരങ്ങും വരയാടും മലമുഴക്കി വേഴാമ്പലും ഇരുന്നൂറു തരം പക്ഷികളും ചിത്രശലഭങ്ങളുമെല്ലാം സഞ്ചാരിയുടെ മനസ്സിന് ചേക്കേറുവാന് ഓര്മയുടെ […]

അടവിയില്‍ പോവാം,കുട്ടവഞ്ചി തുഴയാം,പുഴവീട്ടില്‍ തങ്ങാം..

അടവിയില്‍ പോവാം,കുട്ടവഞ്ചി തുഴയാം,പുഴവീട്ടില്‍ തങ്ങാം..

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ നിന്നും പതിനാറു കിലോമീറ്റര്‍ യാത്രചെയ്താല്‍ തണ്ണിതോട് പഞ്ചായത്തിലെ മുണ്ടൻമൂഴിയിൽ കല്ലാറില്‍ ഒരുക്കിയിരിക്കുന്ന കുട്ടവഞ്ചി സവാരി ആസ്വദിക്കാം . കേരള -കര്‍ണാടക അതിര്‍ത്തിയിലുള്ള ഹോക്കനക്കലില്‍ കാണുന്ന തരം കുട്ടവഞ്ചികളുമായി കണ്ണീര്‍ പോലെ  തെളിഞ്ഞ കല്ലാറില്‍ കൂടി ഒരു ഉല്ലാസ യാത്ര.. ഭൂമിയിലെ സ്വര്‍ഗം മാത്രമല്ല ഈരേഴു പതിനാലു ലോകങ്ങളും കാണുവാനുള്ള വകുപ്പും സഞ്ചാരികള്‍ക് വേണ്ടി കാത്തു വെച്ചിട്ടുണ്ട് . മറ്റു പല ഇടങ്ങളില്‍ നിന്നും വ്യത്യസ്തമായി സുരക്ഷിതമായ ഒരു കുട്ടവഞ്ചി സവാരി ഇവിടെ ആസ്വദിക്കാം . അഞ്ചുപേര്‍ക്ക് […]

പെരുന്തേനരുവി വെള്ളച്ചാട്ടം

പെരുന്തേനരുവി വെള്ളച്ചാട്ടം

പത്തനംതിട്ട നഗരത്തില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെ റാന്നിക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. കോട്ടയം ജില്ലയിലെ എരുമേലിയില്‍ നിന്ന് 10 കിലോമീറ്റര്‍ പോയാലും ഇവിടെയത്തൊം. പശ്ചിമഘട്ട മലനിരകളിലൂടെ ശാന്തമായി ഒഴുകിയത്തെി രൗദ്രഭാവം പൂണ്ട് 100അടി ഉയരത്തില്‍ നിന്ന് പമ്പാനദിയിലേക്ക് പതിക്കുന്ന പെരുന്തേനരുവിയുടെ കാഴ്ച കാണേണ്ടത് തന്നെയാണ്. പമ്പയില്‍ ചേര്‍ന്ന ശേഷം ഒഴുക്കുടഞ്ഞ് വനമേഖലയുടെ പശ്ചാത്തലത്തില്‍ ഒഴുകിപരക്കുന്ന പമ്പാനദിയുടെ ദൃശ്യം ഒരായിരം ഫ്രെയിമുകള്‍ക്ക് പകരം വെക്കാവുന്നതല്ല. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇതുവരെ കാര്യമായ ഇടം […]

കവിയൂര്‍ ഗുഹാക്ഷേത്രം

കവിയൂര്‍ ഗുഹാക്ഷേത്രം

ശ്രീ കോവിലിന് മുന്നിൽ വീതിയുള്ള ഒരു വാരന്ത നിർമ്മിച്ചിട്ടുണ്ട്. പുറം ചുമരില്‍ ഗണപതിയുടെ രൂപം കൊത്തിയെടുത്തിട്ടുണ്ട്. രണ്ട് പാറകൾക്കിടയിലായി സ്ഥിതി ചെയ്യുന്ന ആഴമുള്ളതും ഇടുങ്ങിയതുമായ ഒരു പൊയ്കയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കു അടുത്തുള്ള കവിയൂര്‍  ക്ഷേത്രം എട്ടാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതാണെന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത് . ഒരു വലിയ പാറയുടെ വശത്തുനിന്നും തുരന്നുണ്ടാക്കിയ  ക്ഷേത്രത്തില്‍ ശിവ പ്രതിഷ്ടയാണ് .കേരളത്തിൽ സാധരണായി കാണുന്ന ക്ഷേത്ര‌ങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഈ ക്ഷേത്രം.  ബലികൽപുര, ബലിവട്ടം, കൊടിമരം, […]