കുളിരേകാന്‍ കാടും കല്ലാറും

കുളിരേകാന്‍ കാടും കല്ലാറും

തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കുള്ള വഴി മധ്യേയുള്ള ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ് കല്ലാര്‍.തിരുവനന്തപുരത്തില്‍നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയുള്ള കല്ലാറിന് ആ പേര് ലഭിച്ചത് ഇവിടെ സുലഭമായ വെള്ളാരം കല്ലുകളില്‍ നിന്നാണ്. കാടും അരുവിയും ഗ്രാമീണജീവിതവുമെല്ലാം ഒത്തുചേരുന്ന ഒരു സുന്ദരമായ പ്രദേശമായ ഇവിടുത്തെ  ദൃശ്യങ്ങള്‍ ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ട്രെക്കിങ്ങിനും പക്ഷി നിരീക്ഷണത്തിനും പേരുകേട്ട കല്ലാര്‍ വിവിധങ്ങളായ ഉരഗ വര്‍ഗങ്ങളുടെ സാനിധ്യം കൊണ്ടും ശ്രദ്ധേയമാണ്. ഇതിന് അടുത്തുതന്നെയാണ് പ്രശസ്തമായ മീന്‍മുട്ടി […]

ഒരുദിവസം പൂവാറില്‍ പോവാം..

ഒരുദിവസം പൂവാറില്‍ പോവാം..

നഗരത്തിലെ തിരക്കില്‍ നിന്നും ഇടയ്ക്ക് ഒന്നോടി രക്ഷപ്പെടണമെന്ന് തോന്നാറില്ലെ, തിരുവനന്തപുരത്താണ് താമസവും ജോലിയുമെങ്കില്‍ ഇടയ്ക്ക് തിരക്കുകളില്‍ നിന്നും ഓടിയകലാന്‍ പറ്റിയൊരു സ്ഥലമാണ് പൂവാര്‍. കേരളത്തിന്റെ അറ്റം എന്നൊക്കെ പൂവാറിനെ വിശേഷിപ്പിക്കാവുന്നതാണ്. പ്രകൃതിദത്ത തുറമുഖമെന്ന് പേരുകേട്ട വിഴിഞ്ഞത്തിനടുത്താണ് പൂവാര്‍. നെയ്യാര്‍ നദി കടലില്‍ ചേരുന്ന ഭാഗത്താണ് പ്രകൃതി രമണീയമായ പൂവാര്‍. പണ്ടുകാലത്ത് മരം, ചന്ദനം, ആനക്കൊമ്പ്, തുടങ്ങിയവയുടെ വന്‍വ്യാപാരം നടന്നിരുന്ന സ്ഥലമായിരുന്നു ഇത്. സോളമന്‍ രാജാവിന്റെ ചരക്കുകപ്പലുകള്‍ അടുത്തിരുന്നുവെന്ന് പറയുന്ന ഓഫീര്‍ തുറമുഖം പൂവാറാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. പൂവാറിലെ […]

കുതിര മാളിക /പുത്തന്‍ മാളിക കൊട്ടാരം.

കുതിര മാളിക /പുത്തന്‍ മാളിക കൊട്ടാരം.

തിരുവനന്തപുരത്ത് പത്മസ്വാമി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായി സ്വാതിതിരുനാള്‍ രാമവര്‍മ്മ പണി തീര്‍ത്ത ഒരു കൊട്ടാരമാണ് കുതിര മാളിക എന്ന് അറിയപ്പെടുന്ന പുത്തന്‍ മാളിക കൊട്ടാരം. കൊട്ടാരത്തിന്റെ മുകളിലത്തെ നിലയില്‍, പുറമേ തടിയില്‍ 122 കുതിരകളെ വരി വരിയായി കൊത്തിവെച്ചിട്ടുണ്ട്. അങ്ങനെയാണ് 22 ഏക്കര്‍ സ്ഥലത്ത് നില്‍ക്കുന്ന ഈ കൊട്ടാരത്തിനു കുതിര മാളിക എന്ന പേര് കിട്ടിയത്. പാലക്കാട് പരമേശ്വര ഭാഗവതര്‍ , ഇരയിമ്മന്‍ തമ്പി, ശദ്കാല ഗോവിന്ദ മാരാര്‍ തുടങ്ങിയ സംഗീത വിദ്വാന്‍മാരുടെ ധ്വനികള്‍ ഈ […]

പത്മനാഭപുരം കൊട്ടാരം

പത്മനാഭപുരം കൊട്ടാരം

186 ഏക്കറിൽ, ആറര ഏക്കര്‍ സ്ഥലത്ത് നിലകൊള്ളുന്ന ഈ കൊട്ടാരം സമുച്ചയം കന്യാകുമാരി ജില്ലയിലെ തക്കല‌-കുലശേഖരം റോഡില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തായ് സ്ഥിതി ചെയ്യുന്നു. തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഈ കൊട്ടാരത്തിന്റെ സംരക്ഷണാധികാരം കേരള സംസ്ഥാന പുരാവസ്തു വകുപ്പിനാണ്. തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന കേരള സംസ്കാരത്തിന്റെ ഏറെ അമൂല്യമായ ചരിത്രാവശിഷ്ടമാണിത്. കേരളീയ തനതു വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമാണ് പത്മനാഭപുരം കൊട്ടാരം. കേരളസര്‍ക്കാരിന്റെ പുരാവസ്തുവകുപ്പാണ് കൊട്ടാരത്തിന്റെ ഭരണകാര്യങ്ങള്‍ നോക്കി നടത്തുന്നത്. തിരുവനന്തപുരം-കന്യാകുമാരി റോഡില്‍ തക്കലയില്‍നിന്നു 2 കി. മീ. മാറിയാണ് കൊട്ടാരം സ്ഥിതി […]

പ്രിയദര്‍ശിനി പ്ലാനറ്റോറിയം

പ്രിയദര്‍ശിനി പ്ലാനറ്റോറിയം

4913 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ക്രീന്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയതാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡോം ആണ് ഇതിനുള്ളത്. രാവിലെ 10.30, 12.00, 3.00, 5.00, എന്നിങ്ങനെ 30 മിനിറ്റ് വീതമുള്ള നാല് പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ഫുള്‍ ഡോം വീഡിയോ പ്രൊജക്ടിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 360 ഡിഗ്രി തിരിയുന്ന പ്രത്യേക ടേബിളില്‍ സ്ഥാപിച്ചിട്ടുള്ള ഈ പ്രൊജക്ടറിലൂടെ 9,000 ത്തില്‍ പരം നക്ഷത്രങ്ങള്‍ കാണാന്‍ കഴിയും. ഇരിപ്പിടങ്ങള്‍ 240. സ്‌ക്‌റീന്‍ മുന്നോട്ട് തള്ളി നില്‍ക്കുന്നതിനാല്‍ കാണികള്‍ക്ക് പ്രദര്‍ശനം […]

വിഴിഞ്ഞം ഗുഹാക്ഷേത്രം

വിഴിഞ്ഞം ഗുഹാക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്താണ് ഗുഹാ ക്ഷേത്രങ്ങളിൽ ഏറ്റവും ചെറിയ ഗുഹാക്ഷേത്രമായ വിഴിഞ്ഞം ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2000 വർഷങ്ങൾക്കു മുന്പ് വിഴിഞ്ഞത്തിന്റെ പേര് കുലപുരി എന്നായിരുന്നു. ആയ് രാജ വംശത്തിന്റെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം. ആയ് രാജവംശ കാലത്താണ് ഈ ക്ഷേത്രം നിർമ്മി ച്ചിരിക്കുന്നത്. കടൽ തീരത്തു നിന്നും വളരെ അകലെ അല്ലാതെ വലിയ ഉരുളൻ കല്ലു തുരന്നു നിർമ്മിച്ച ഒരു ഒറ്റ മുറി മാത്രമുള്ള ഗുഹാക്ഷേത്രമാണിത്ത്. വീണാധാര ദക്ഷിണാ മൂർത്തിയുടെ ചെറിയ ഒരു ശില്പം ഗുഹയുടെ ഉള്ളിലുണ്ട്.

ബോണക്കാടുണ്ട് ഒരു പ്രേത ബംഗ്ലാവ്..

ബോണക്കാടുണ്ട് ഒരു പ്രേത ബംഗ്ലാവ്..

പാലപ്പൂവിന്റെ മണമുള്ള രാത്രിയിൽ രക്തദാഹിയായി എത്തുന്ന പ്രേതങ്ങളുടെ കഥകള്‍ കേൾക്കാത്തവരായി ആരുമുണ്ടായില്ല. കഥകൾ കേട്ട് പേടിച്ചിട്ടുണ്ടെങ്കിലും പ്രേതങ്ങളും ഭൂതങ്ങളും ഉണ്ടെന്ന് പലരും വിശ്വസിക്കാറില്ല. എന്നാൽ വിജനമായ പ്രദേശത്തുകൂടി രാത്രിയിൽ തനിച്ച് യാത്രചെയ്യുമ്പോൾ ഒരു ഇലയനക്കം പോലും പ്രേതമാണെന്ന് കരുതി എത്രവലിയ ധൈര്യവാനും നിലവിളിക്കുകയോ ഓടി രക്ഷപ്പെടുകയോ ചെയ്യാറുണ്ട്. ഇരുട്ടി വെളുത്താൽ ആ ഭയം പിന്നെ ചിരിയിലേക്ക് വഴിമാറുകയും ചെയ്യും. എന്നാൽ രാത്രി തനിച്ച് യാത്രചെയ്യാൻ പാടില്ലാത്ത പല സ്ഥലങ്ങളും കേരളത്തിലും ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിച്ചേ മതിയാകൂ. തിരുവനന്തപുരം […]

പൊ​ൻ​മു​ടി​ സഞ്ചാരികളുടെ സ്വര്‍ഗം

പൊ​ൻ​മു​ടി​ സഞ്ചാരികളുടെ സ്വര്‍ഗം

22 ഹെയര്‍പിന്‍ വളവുകള്‍ കഴിഞ്ഞ് പൊന്മുടി ശൃംഗങ്ങളിലെത്തുമ്പോള്‍ തോന്നിപ്പോകും, ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണെന്ന്. അത്രയ്ക്കുണ്ട് പൊന്‍മുടിയുടെ വശ്യത. കുന്നുകളുടെ സൗന്ദര്യവും നാട്ടിന്‍പുറങ്ങളുടെ ശാന്തതയുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ യാത്രചെയ്യുവാന്‍ ഒരിടമുണ്ട്, തിരുവനന്തപുരത്തെ പൊന്‍മുടി.  പ്രകൃതി കാത്തുവച്ചിരിക്കുന്ന വന്യമായ സൗന്ദര്യം അതാണ്, തലങ്ങും വിലങ്ങുമുള്ള ഹെയര്‍പിന്നുകള്‍ കയറി പൊന്‍മുടിയുടെ ഉയരത്തിലെത്തുമ്പോള്‍ നമ്മെ കാത്തിരിക്കുന്നത്. നോക്കത്താ ദൂരത്തോളമുള്ള മലനിരകളെ മഞ്ഞു പുതപ്പിച്ച് പടര്‍ന്ന് കിടക്കുന്ന സഹ്യസൗന്ദര്യം. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് വിതുര വഴി കല്ലാറിലെത്തി അവിടെനിന്നും 22 ഹെയര്‍പിന്‍ വളവുകളും കഴിഞ്ഞ് […]