കാഴ്ച്ചയുടെ വശ്യതയുമായി വെള്ളാരിമല

കാഴ്ച്ചയുടെ വശ്യതയുമായി വെള്ളാരിമല

വിനോദസഞ്ചാരികള്‍ക്ക് എന്നും അത്ഭുതമായിട്ടുള്ള വനാന്തരങ്ങളുടെയും മലകളുടെയും വശ്യത ഏകോപിപ്പിക്കുന്നൊരിടമാണ് വെള്ളാരിമല.പ്രകൃതിയുടെ മൊത്തം സൗന്ദര്യം ഇവിടെ ആവാഹിച്ചു കിടക്കുന്നതായിത്തോന്നും. കോഴിക്കോട് ജില്ലയില്‍ വയനാട് അതിര്‍ത്തിയോട് ചേര്‍ന്ന മനോഹരമായ കുന്നിന്‍ പ്രദേശമാണ് വെള്ളാരി മല. കാമെലിസ് ഹബ് മൗണ്ടയിന്‍സ് എന്നും ഇതിനു പേരുണ്ട്. ട്രെക്കിങ്ങിനു ഏറെ പ്രസിദ്ധമാണിവിടം. തെക്കന്‍ വയനാട് ഡിവിഷനിലെ മേപ്പടി ഫോറസ്റ്റ് റേഞ്ചിലും കോഴിക്കോട് ഡിവിഷനിലെ താമരശേരി റേഞ്ചിലുമാണ് ഈ പ്രദേശം വ്യാപിച്ചുകിടക്കുന്നത്. മുത്തപ്പന്‍ പുഴയില്‍ നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. രണ്ട് മണിക്കൂറോളം നീളുന്ന യാത്ര സഞ്ചാരികളെ […]

കന്മദം കിനിയുന്ന ആറാട്ടുപാറ

കന്മദം കിനിയുന്ന ആറാട്ടുപാറ

കാഴ്ചകളുടെ ആറാട്ടിലേക്കാണ് ‘ആറാട്ടുപാറ’ വിളിക്കുന്നത്. കന്മദം കിനിയുന്ന പാറക്കൂട്ടം. ചുരംകേറി വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് പുതിയ കാഴ്ചകളുടെ ലോകമാണിത്. നൂറ്റാണ്ടുകള്‍കൊണ്ട് പാറക്കൂട്ടങ്ങളില്‍ സംഭവിച്ച പരിണാമമാണ് ഈ വിസ്മയം. കമാന ആകൃതിയിലുള്ള വലിയ പാറക്ക് മുകളില്‍ മകുടപ്പാറ, പാറപ്പാലം, പക്ഷിപ്പാറ, മുനിയറകള്‍, ഗുഹകള്‍…. ഇങ്ങനെ നീളുന്നു കാഴ്ചകള്‍. താഴെനിന്നും ആയാസം കൂടാതെ പാറയുടെ മുകളിലെത്താം. ഇവിടെ നിന്നാല്‍ അമ്പുകുത്തിമലയും കാരപ്പുഴ ഡാമും ഫാന്റം റോക്കുമെല്ലാം കണ്‍മുന്നില്‍ തെളിയും. മനംമയക്കുന്ന കാഴ്ചകളാണ് പ്രകൃതി കാത്തുവച്ചിരിക്കുന്നത്. കല്‍പ്പറ്റ-ബത്തേരി റൂട്ടില്‍ 12 കിലോമീറ്റര്‍ സഞ്ചരിച്ച് […]

സാഹസികത ഇഷ്ടമുള്ളവരെ കാത്ത് കുറവാ ദ്വീ​പ്..

സാഹസികത ഇഷ്ടമുള്ളവരെ കാത്ത് കുറവാ ദ്വീ​പ്..

കാഴ്ചകളുടെ പറുദീസയാണ് വയനാട്. കാടും നദികളും കുത്തനെയുള്ള മലനിരകളും ചുരങ്ങളുമെല്ലാമായി പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന സുന്ദര ഭൂമി. ആ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നതാണ് കുറുവാ ദ്വീപും. കബനി നദീതടത്തിലെ 950 ഏക്കര്‍ വിസ്തീര്‍ണമുള്ള ദ്വീപസമൂഹം. കേരളത്തില്‍ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ജനവാസം ഇല്ലാത്ത ദ്വീപാണിത്. സംരക്ഷിത മേഖലയാണിവിടമെങ്കിലും വര്‍ഷവും ആയിരക്കണക്കിന് സഞ്ചാരികളാണ് ദ്വീപിന്റെ സൗന്ദര്യം നുകരുന്നതിനായി എത്തുന്നത്. നൂറ്റമ്പതോളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. അതുകൊണ്ടു തന്നെ […]

കാടിനെ അടുത്തറിയാം മുത്തങ്ങയില്‍..

കാടിനെ അടുത്തറിയാം മുത്തങ്ങയില്‍..

വിശാലമായ ഈ മേഖല കടുവയുടെയും പുലിയുടെയും അവയുടെ ഇരകളുടെയും സമ്പന്ന മേഖലയാണ്. മാന്‍, കാട്ടു പോത്ത്, മറ്റു ചെറുതരം ജീവികള്‍ തുടങ്ങിയവ ധാരാളം ഈ വനപ്രദേശങ്ങളിലുണ്ട്. വന്യജീവികള്‍ സ്വസ്ഥമായി വിഹരിക്കുന്ന കാട്ടുപാതകള്‍. മുത്തങ്ങയെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത് കാടിന്റെയും കാട്ടരുവികളുടെയും പച്ച പ്രകൃതിയുടെയുമെല്ലാം സൗന്ദര്യം തന്നെയാണ്. വയനാടിന്റെ പറഞ്ഞാല്‍ തീരാത്ത വിസ്മയക്കാഴ്ചകളില്‍ ഒന്നാം നിരയില്‍ തന്നെയുണ്ട് മുത്തങ്ങയും. മുതുമല, ബന്ദിപ്പൂര്‍ വന്യജീവിസങ്കേതങ്ങളോട് ചേര്‍ന്നാണ് മുത്തങ്ങ വനം. വനസസ്യങ്ങളും അപൂര്‍വ ജൈവവൈവിധ്യങ്ങളും ഈ മഴക്കാടിന്റെ മാത്രം പ്രത്യേകതയാണ്. […]