കാഴ്ച്ചയുടെ വശ്യതയുമായി വെള്ളാരിമല

കാഴ്ച്ചയുടെ വശ്യതയുമായി വെള്ളാരിമല

വിനോദസഞ്ചാരികള്‍ക്ക് എന്നും അത്ഭുതമായിട്ടുള്ള വനാന്തരങ്ങളുടെയും മലകളുടെയും വശ്യത ഏകോപിപ്പിക്കുന്നൊരിടമാണ് വെള്ളാരിമല.പ്രകൃതിയുടെ മൊത്തം സൗന്ദര്യം ഇവിടെ ആവാഹിച്ചു കിടക്കുന്നതായിത്തോന്നും. കോഴിക്കോട് ജില്ലയില്‍ വയനാട് അതിര്‍ത്തിയോട് ചേര്‍ന്ന മനോഹരമായ കുന്നിന്‍ പ്രദേശമാണ് വെള്ളാരി മല. കാമെലിസ് ഹബ് മൗണ്ടയിന്‍സ് എന്നും ഇതിനു പേരുണ്ട്. ട്രെക്കിങ്ങിനു ഏറെ പ്രസിദ്ധമാണിവിടം. തെക്കന്‍ വയനാട് ഡിവിഷനിലെ മേപ്പടി ഫോറസ്റ്റ് റേഞ്ചിലും കോഴിക്കോട് ഡിവിഷനിലെ താമരശേരി റേഞ്ചിലുമാണ് ഈ പ്രദേശം വ്യാപിച്ചുകിടക്കുന്നത്. മുത്തപ്പന്‍ പുഴയില്‍ നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. രണ്ട് മണിക്കൂറോളം നീളുന്ന യാത്ര സഞ്ചാരികളെ […]

നാരകക്കാനം തുരങ്കത്തിലൂടെ

നാരകക്കാനം തുരങ്കത്തിലൂടെ

#മധു തങ്കപ്പന്‍  ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച് പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച ഒരാളെ കണ്ടത് .  മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത് മുക്കാല്‍ മണിക്കൂറിനു ശേഷമായിരുന്നു. ഇടുക്കിയെ കുറിച്ചും പ്രധാനപ്പെട്ട ടൂറിസം സ്ഥലങ്ങളെ കുറിച്ചും, […]

ഇടുക്കിയിലെ ആരും കാണാത്ത സ്വര്‍ഗം , തൊണ്ടമാന്‍ കോട്ട !

ഇടുക്കിയിലെ ആരും കാണാത്ത സ്വര്‍ഗം , തൊണ്ടമാന്‍ കോട്ട !

കതകുപലമേട്ടിന്റെ ഏറ്റവും മുകളിലെ വലിയ പാറയുടെ തുമ്പത്ത് നിന്നാല്‍ ഞങ്ങള്‍ നടന്നു കയറിയ തൊണ്ട മാന്‍ കോട്ട അകലെ ഒരു പൊട്ടുപോലെ കാണാം. പിന്നെ മുന്‍പ് കണ്ട തമിഴ് നാടന്‍ ഗ്രാമങ്ങള്‍ വീണ്ടും കണ്ടു. ഇത്രയും ദൂരം, ഇത്രയും വലിയ മലയാണ് കയറിയത് എന്ന് വിശ്വസിക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. #മധു തങ്കപ്പന്‍  കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ലയായ ഇടുക്കിയിലെ ഏറ്റവും സുന്ദരമായ സ്ഥലം എന്ന് ഉറപ്പിച്ചു പറയാവുന്ന ഒരിടമാണ് തൊണ്ടമാന്‍ കോട്ട. ടൂറിസം മാപ്പില്‍ ഇടം പിടിക്കാത്ത, […]

സാധാഹള്ളിയിലെ അജ്ഞാത ക്ഷേത്രത്തിലേക്ക്..

സാധാഹള്ളിയിലെ അജ്ഞാത ക്ഷേത്രത്തിലേക്ക്..

ഫ്രഡിയോടൊപ്പം പതുക്കെ ആ അമ്പലത്തിലേക്കുള്ള, ഒരാള്‍ക്ക് മാത്രം നടക്കാന്‍ വീതിയുള്ള വഴിയിലൂടെ നടന്നു. അതി ശക്തമായ തണുത്ത കാറ്റ്. താഴേക്കു നോക്കുമ്പോള്‍ തല കറങ്ങുന്നതു പോലെ. താഴെ പാറമടയില്‍ കിടക്കുന്ന ലോറി ഒരു ചെറിയ കളിപ്പാട്ടം പോലെയാണ് തോന്നുന്നത്. #മധു തങ്കപ്പന്‍  ഒരു ഒഫീഷ്യല്‍ ട്രെയിനിങ്ങിന്റെ ഭാഗമായിട്ടാണ്   കുറച്ചു നാള്‍ മുന്‍പ് ബാംഗളൂരില്‍ എത്തിയത്. രണ്ടു പകല്‍ ട്രെയിനിംഗ്.  ബാംഗളൂരില്‍ കറങ്ങാന്‍ കിട്ടുന്നത് ആകെ ഒരു രാത്രി മാത്രം. അങ്ങിനെ രാത്രി ബാംഗളൂരിലെ തെരുവുകളിലൂടെ ഒറ്റക്കു […]