കാന്തല്ലൂര്‍ എന്ന സ്വപ്നഗ്രാമം

മൂന്നാറിലേക്ക് പോവുന്ന സഞ്ചാരികളില്‍ അധികം പേരും വിസ്മരിക്കുന്ന സഞ്ചാരികളുടെ സ്വപ്നഭൂമിയാണ്‌ കാന്തല്ലൂര്‍ . കേരളത്തിന്‍റെ കാശ്മീര്‍ എന്നുകൂടി വിളിപ്പേരുള്ള ഈ ഗ്രാമത്തില്‍ ക്യാരറ്റും സ്ട്രോബറികളും കൊണ്ട് സമൃദ്ധമാണ് .

കേരളത്തില്‍ ആപ്പിള്‍ കൃഷിയുള്ളത് പലര്‍ക്കും അറിയാത്ത  കാര്യമാണ്. വിളഞ്ഞു നില്‍കുന്ന ആപ്പിള്‍ തോട്ടം കാണാനും ഫ്രഷ് ആപ്പിള്‍ കൈയെത്തിച്ചു പൊട്ടിക്കാനും ആഗ്രഹികുന്നവര്‍ നേരെ കാന്തല്ലൂര്‍ക്ക് യാത്രയാവാന്‍ തയ്യാറായികൊള്ളൂ. ജൂലൈ ആഗസ്റ്റ് മാസങ്ങളിലാണ് കന്തലൂരിലെ ആപ്പിള്‍ സീസണ്‍. എന്നാല്‍ തണുപ്പിന്  സീസണ്‍ ഒന്നും ഇല്ല .

[vsw id=”WzJdmCbN_Fg” source=”youtube” width=”700″ height=”344″ autoplay=”no”]

മൂന്നാറില്‍ നിന്നും മറയൂര്‍ ദിശയില്‍ 50km സഞ്ചരിച്ചാല്‍ കാന്തല്ലൂര്‍ എന്ന മനോഹരമായ ഗ്രാമത്തില്‍ എത്താം. ആപ്പിള്‍ മാത്രമല്ല.. പ്ലം, സ്‌ട്രോബെറി, ബ്ലാക്ക് ബെറി, ഓറഞ്ച്, മുസംബി, ലിച്ചി, അവകാടോ, റാസ്‌ബെറി, പീച്ച് തുടങ്ങി പലതരത്തിലുള്ള പഴവര്‍ഗങ്ങളും പച്ചകറികളും സുലഭമായി കൃഷിചെയ്യുന്ന മനോഹരമായ ഗ്രാമം. കുടാതെ പ്രശസ്തമായ മറയൂര്‍ ശര്‍ക്കരയുടെ നാടുകൂടിയാണ് കാന്തല്ലൂര്‍. കരിമ്പിന്‍  ജൂസ് എടുത്ത് ഉരുക്കി ശര്‍ക്കര ഉണ്ടാകുന്നത് കാണാനും  കൈയോടെ ഫ്രഷ് ശര്‍ക്കരയും ശര്‍ക്കരപാനിയും വാങ്ങാനും അവസരമുണ്ട് .  മറ്റൊരു സവിശേഷത മുനിയറകളെ സംരക്ഷിക്കുന്ന ആനക്കൊട്ടപാറ പാര്‍ക്ക് ആണ്. ഒരുപാട് ചരിത്രങ്ങള്‍ ഉറങ്ങികിടകുന്ന ഒരിടം.

മുന്നാര്‍ മറയൂര് റോഡ് ,40 km മറയൂര് , മറയൂരില്‍ നിന്നും 17 km കാന്തളൂര്‍ ,

പൊള്ളാച്ചി -ആനമല ,ചിന്നാര്‍ വഴിയും പോകാം