കവിയൂര്‍ ഗുഹാക്ഷേത്രം

ശ്രീ കോവിലിന് മുന്നിൽ വീതിയുള്ള ഒരു വാരന്ത നിർമ്മിച്ചിട്ടുണ്ട്. പുറം ചുമരില്‍ ഗണപതിയുടെ രൂപം കൊത്തിയെടുത്തിട്ടുണ്ട്. രണ്ട് പാറകൾക്കിടയിലായി സ്ഥിതി ചെയ്യുന്ന ആഴമുള്ളതും ഇടുങ്ങിയതുമായ ഒരു പൊയ്കയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കു അടുത്തുള്ള കവിയൂര്‍  ക്ഷേത്രം എട്ടാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതാണെന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത് . ഒരു വലിയ പാറയുടെ വശത്തുനിന്നും തുരന്നുണ്ടാക്കിയ  ക്ഷേത്രത്തില്‍ ശിവ പ്രതിഷ്ടയാണ് .കേരളത്തിൽ സാധരണായി കാണുന്ന ക്ഷേത്ര‌ങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഈ ക്ഷേത്രം.  ബലികൽപുര, ബലിവട്ടം, കൊടിമരം, നാലംബലം തുടങ്ങിയവയൊന്നും ഇവിടെ ഇല്ല.

രണ്ടര അടി ഉയരത്തിലുള്ള ശിവലിംഗമാണ്  ക്ഷേത്രതിലുള്ളത്. ഏഴടി ചതുരശ്ര വിസ്തീർണ്ണമുള്ള ശ്രീകോവിലിൽ പത്തടി ഉയരത്തിലായി നിർമ്മിച്ചിട്ടുള്ള തറയിലാണ് ഈ ശിവ ലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ആറടിയോളം  ഉയരത്തിൽ നിർമ്മിച്ച ഒരു കാവാടം കടന്ന് വേണം ശ്രീകോവിൽ പ്രവേശിക്കാൻ. ശ്രീകോവിലിന്റെ ചുമരുകളിൽ ശിൽപ്പ വേലകളൊന്നും ചെയ്തിട്ടില്ല. ശ്രീകോവിലേക്കുള്ള കാവാടത്തിന്റെ രണ്ട് ഭാഗങ്ങളിലായി ദ്വാരപാലകരെ പ്രതിഷ്ഠിച്ചിരിക്കുന്നത് കാണാം.