ഒരു കേദാർനാഥ് -ബദ്രിനാഥ് യാത്ര

കുറഞ്ഞ ചെലവ് കേരളത്തിൽ നിന്നും ട്രെയിനിൽ 14 ദിവസം
11000 രൂപ

#ഫൈസല്‍

******കേദാർനാഥ്*******

ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ രുദ്രപ്രയാഗ് ജില്ലയിൽ 3553 meter ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അമ്പലം ആണ്
കേദാർനാഥ്….

പുരാതന കാലം മുതൽ കേദാർനാഥ് ഒരു തീർത്ഥാടന കേന്ദ്രമാണ്,
ശിവൻ തന്റെ പക്വമായ മുടിയിൽ നിന്ന് വിശുദ്ധജലം പുറപ്പെടുവിച്ച സ്ഥലമായി കേദാര (കേദാർനാഥ്) എന്ന് നാമകരണം ചെയ്യുന്നു, .

സമുദ്രനിരപ്പിൽ നിന്ന് 11,755 അടി ഉയരത്തിൽ മന്ദാകിനി നദിയുടെ ഉറവിടത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.

കേദാർനാഥ് ട്രെക്കിംഗിനു വളരെ ആകർഷകമായ സ്ഥലമാണ്

താഴെ സോനപ്രയാഗ് ഗ്രാമത്തിൽ നിന്നും മുകളിലേക്കു 24 കിലോമീറ്റർ ആണ് ദൂരം.. വാഹനങ്ങൾ പോകാത്ത ഈ വഴി നടന്നോ കുതിരപ്പുറത്തോ കൂലിച്ചുമടായോ പോകാം…

ആദ്യത്തെ 5 കിലോമീറ്റർ ദൂരം ജീപ്പ് സർവീസ് ഉണ്ട്.
7മണിക്കൂർ ആണ് കുറഞ്ഞ നടത്തസമയം..

*******ബദ്രിനാഥ് ടെംപിൾ ******

ഉത്തരാഖണ്ഡിലെ തന്നെ
ബദരീനാഥ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് ബദരീനാഥ് അഥവാ ബദ്രിനാരായണ ക്ഷേത്രം.

ഹിമാലയൻ പ്രദേശത്തെ കടുത്ത കാലാവസ്ഥ കാരണം എല്ലാ വർഷവും ആറുമാസം (ഏപ്രിൽ അവസാനത്തിനും നവംബർ ആരംഭത്തിനും ഇടയിൽ) ഇത് തുറന്നിരിക്കും. സമുദ്രനിരപ്പിൽ നിന്ന് 3,133 മീറ്റർ (10,279 അടി) ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്…. അമ്പലത്തിനു 1 കിലോമീറ്റർ മാറി ബസ്സ്റ്റാൻഡ് ഉണ്ട്..

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണിത്.

ഡൽഹിയിൽ നിന്നും ഡെറാഡൂണിൽ നിന്നും ഹരിദ്വാർ വഴി ഇവിടേ രണ്ടിടത്തേക്കും എത്തിച്ചേരാവുന്നതാണ്.. ഇവതമ്മിലുള്ള ബസ് ദൂരം 214 കിലോമീറ്റർ ആണ്…
ഡൽഹിയിൽ നിന്നും 6 ദിവസം കൊണ്ട് കണ്ടു തിരികെ വരാൻ സാധിക്കും.

കുറഞ്ഞ ചെലവ് കേരളത്തിൽ നിന്നും ട്രെയിനിൽ 14 ദിവസം
11000 രൂപ

റൂട്ട് : കേരള, ഡൽഹി, ഹരിദ്വാർ, ഋഷികേശ്, സോനപ്രയാഗ്, കേദാർനാഥ്, ബദ്രിനാഥ്..