മാനംമുട്ടി മനം കുളിര്‍പ്പിച്ച് , കൊട്ടഞ്ചേരി മല

കാസർഗോഡ് ജില്ലയിലായി പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലകളാണ് കോട്ടഞ്ചേരി മലകൾ. കേരളത്തിന്റെ കൂര്‍ഗ് എന്നറിയപ്പെടുന്ന മാലോം ഗ്രാമത്തിലാണിത് .സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് കൊട്ടഞ്ചേരി മല ഒഴിവാക്കാനാവില്ല . പ്രശസ്തമായ റാണിപുരം വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം .

ചിത്രം : പ്രവി പാലക്കല്‍

കേരളത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തില്‍ ഇടം നേടിയ അത്യപൂര്‍വ്വ സസ്യസമ്പത്തുകളാണ് കോട്ടഞ്ചേരി മലനിരകളുടെ പ്രധാന ആകര്‍ഷണം. ഉത്തര കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നു എന്ന കാരണത്താല്‍ ശ്രദ്ധേയമായ പുഞ്ചയും മൈക്കയവും വള്ളിക്കൊച്ചിയുമൊക്കെ ഈ ഗ്രാമത്തിലാണ്. എടത്തോട്, അത്തിക്കടവ്, മരുതംകുളം, ചുള്ളി, ദര്‍ക്കാസ്, കൊന്നക്കാട്, മുട്ടോംകടവ്, കാര്യോട്ട് ചാല്‍, ആനമഞ്ചല്‍, കനകപ്പള്ളി, കല്ലഞ്ചിറ തുടങ്ങി ഈ ഭാഗങ്ങളിലെ മിക്ക പ്രദേശങ്ങളും പ്രകൃതി രമണീയമാണ്.

അടുത്തുള്ള റയില്‍വെ സ്റ്റേഷന്‍ : രാമേശ്വരം