കുറഞ്ഞ ചിലവിൽ മേഘാലയ എങ്ങനെ പോകാം

#സുനീർ ഇബ്രാഹിം 

കുറേനാളുകളായി പലരും സ്വപ്നം കാണുന്ന ഒന്നാണ് മേഘാലയ. നന്നായി പ്ലാൻ ചെയ്‌തു പോയാൽ മേഘാലയ യാത്ര വളരെ ചിലവ് കുറച്ചു പോകാം. സോളോ പോകുന്നവർക്ക് ചിലവ് കൂടുതൽ ആകാറാണ് പതിവ്‌. കാരണം താമസത്തിനും, യാത്രയ്ക്കും ചിലവ് സ്വയം കണ്ടെത്തണം എന്നത് തന്നെ. ഒറ്റക്ക് യാത്ര ചെയ്യുന്ന ലേഡീസിനും ഈ രീതി പരീക്ഷിക്കാവുന്നതാണ്

നമുക്ക് മുൻപേ പോയവർ കാണിച്ചു തന്ന വഴികളിലൂടെ യാത്ര ചെയ്യാൻ എളുപ്പമാണ്.എല്ലാ വിവരങ്ങളും റെഡിമെയ്ഡ് ആയി നമ്മുടെ മുൻപിൽ ഉണ്ടാകും. പിന്നീട് നമുക്കു വേണ്ട മാറ്റങ്ങൾ വരുത്തുകയും ആകാം. സമയനഷ്ടവും ധന നഷ്ടവും ഒഴിവാക്കാം. സഞ്ചാരിയിലെ Sobin Chandran , shaju Nellikkat എന്നിവരുടെ ട്രാവലോഗുകൾ വളരെ വളരെ സഹായകരമായിരുന്നു എന്റെ യാത്രക്ക്.

കൊച്ചിയിൽ നിന്ന് എങ്ങനെ പോകാം??……

തീവണ്ടി
കൊച്ചി To ഗുവാഹത്തി ~ ട്രെയിൻ
സ്ലീപ്പർ ~1050 Rs
3Ac ~ 2635 Rs
ഏതാണ്ട് 60 മണിക്കൂർ ആണ് യാത്ര സമയം. ഇനി direct ട്രെയിൻ കിട്ടിയില്ല എങ്കിൽ കൽക്കട്ട ചെന്നിട്ടു പോയാലും മതി.

✈️ Flight ~ കൊച്ചി To ഗുവാഹത്തി
ഒരു 15 ദിവസം മുൻപ് ബുക് ചെയ്യുകയാണെങ്കിൽ 4000-5000 Rs നു സുഖമായി ഗുവാഹത്തിക്കു പറക്കാം, അല്ലങ്കിൽ ഏതാണ്ട് 8000~11000 Rs വരെ ടിക്കറ്റ് ചാർജ് വരും. മിക്കവാറും ഫ്ലൈറ്റ്കൾ കൽക്കട്ടയിൽ ചെന്നിട്ടാണ് പോകുന്നത്, ആവിടെ 2- 3 Hr wait ചെയ്യേണ്ടി വരും.

കൂടാതെ കൊച്ചിയിൽ നിന്നും ഷില്ലോങിലേക്കു ഫ്ലൈറ്റ്കൾ ഉണ്ട്. അത് ചാർജും കൂടുതൽ ആയിരിക്കും. ഷില്ലോങ് എയർപോർട്ടിൽ നിന്നു ഒരു മണിക്കൂർ യാത്രയാണ് ഷില്ലോങ്ങിലെ പോലീസ് ബസാറിലേക്ക്. ടാക്സി ( Maruthi 800) ചാർജ് 1200 Rs വരും. ഞാൻ ഷില്ലോങിലേക്കു ഫ്ലൈറ്റിനാണ് പോയത് അതു നല്ല തീരുമാനം ആയിരുന്നില്ല.

ഏറ്റവും നല്ല മാർഗം എങ്ങനെ ?? :
ഗുവാഹത്തിയിൽ ( ട്രെയ്‌നിനോ, ഫ്ലൈറ്റിനോ ) എത്തിയിട്ട് അവിടെ നിന്ന് ഷില്ലോങ്ങ് പോകുന്നതാണ് നല്ലത്.
ആസ്സാം സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻന്റെ A/C ബസുകൾ ഗുവാഹത്തി എയർപോർട്ട് ഇൽ നിന്നും Paltan ബസാർ ഗുവാഹത്തി ബസ് സ്റ്റാണ്ടിലേക്കും തിരിച്ചും സർവീസുകൾ നടത്തുന്നുണ്ട്, 115 രൂപയാണ് ചാർജ്. ഇനി ഊബറോ ഒലയോ വിളിച്ചാൽ 400~500 രൂപ വരും.
ഗുവാഹത്തിയിലെ Paltan Bazar ബസ് സ്റ്റാൻഡിൽ നിന്ന് ഇഷ്ടം പോലെ sharing ടാക്സികൾ ഷില്ലോങിലേക്കു പോകാൻ കിട്ടും. കൂടുതലും ടാറ്റ സുമൊയോ ട്രാവല്ലേറോ ആയിരിക്കും. ഒരാൾക്ക് 400 Rs ആണ് ഷില്ലോങ് വരെ ചാർജ്. രണ്ടര മണിക്കൂർ ആണ് യാത്ര സമയം. കൂടതെ ആസ്സാം state transportation ന്റെയും മേഘാലയ state ന്റെയും ബസുകൾ രാവിലെ 6 മുതൽ വൈകിട്ട് 5 മണി വരെ ഇടവിട്ട് സർവീസ് നടത്തുന്നുണ്ട് 150 – 200 രൂപ ആണ് ടിക്കറ്റ്. ട്രെയ്‌നിൽ വരുന്നവർക്കും വളരെ എളുപ്പമാണ്,ബസ് സ്റ്റാൻഡും റെയിൽവേ സ്റ്റേഷനും തൊട്ടടുത്താണ്.
പിന്നെ ഗുവാഹത്തി Airport ഇൽ നിന്നും ഷില്ലോങിലേക്കു നേരിട്ട് ബസുകളും, share ടാക്സികളും കിട്ടും.

മേഘാലയ ചിലവ് കുറച്ചു ഏങ്ങനെ യാത്ര ചെയ്യാം…സോളോ

മേഘാലയ ടൂറിസം ഡിപ്പാർട്ട്‌മെന്റ് ന്റെ ടൂർ പാക്കേജുകൾ സോളോ ആയി യാത്ര ചെയ്യുന്നവർക്ക് വളരെ നല്ലതാണ്….
കാരണം ഷില്ലോങ്ങിൽ നിന്നും ഓരോ ടൂറിസ്റ്റ് സ്പോട്ടിലേക്കും പോകുവാൻ വാഹന സൗകര്യങ്ങൾ കുറവാണ്.എല്ലാത്തിനും ടാക്സികളെ ( maruthui 800) തന്നെ ആശ്രയിക്കെണ്ടി വരും. പിന്നെ ബസുകളും share ടാക്സികളും എപ്പോഴും കിട്ടണം എന്നു നിർബന്ധവും ഇല്ല.
ടാക്സിക്കു ഒരു ദിവസത്തേക്ക് 3000~4000 ഒക്കെ ആണ് ചാർജ്.
ടാറ്റ സുമോ 4000~4500 ആണ് (10 പേരെ വരെ കയറ്റുന്നത് കണ്ടിട്ടുണ്ട്).
ഗ്രൂപ്പ് ആയി യാത്ര ചെയ്യുന്നവർക്ക് ഇതു നല്ലതാണ്. വലിയ ചിലവ് വരില്ല….

ഷില്ലോങ്ങിലെ പോലീസ് ബസാറിനടത്തുള്ള മേഘാലയ ട്രാൻസ്‌പോർട് കോർപറേഷന്റെ ബസ് ടെർമിനലിനു എതിർ വശത്തു മേഘാലയ ടൂറിസം ഡെവലൊപ്മെൻറ് കോർപറേഷന്റെ (Meghalaya Tourism Development Corporation) ഒരു ഓഫീസ് ഉണ്ട്. സോളോ പോകുന്നവർക്കും ഫാമിലി ആയി പോകുന്നവർക്കും പാക്കേജുകൾ വളരെ സഹായകരമാണ്. ചിലവും കുറവാണ്‌.
ഫോൺ 0364 – 2226220.

Tourist Information Centre, MTDC Ltd., Police Bazar Ph. No: 0364-2226220.

1 ദിവസം നേരത്തെ ബുക്ക് ചെയ്യുന്നത് നല്ലതായിരിക്കും. വൈകുന്നേരം 6 മണിയോടെ ട്രിപ്പ് confirmation അവര് വിളിച്ചു അറിയിക്കും. ചിലപ്പോൾ ട്രിപ്പ് cancel ആകാറുണ്ട്, അതുകൊണ്ടു ഒരു പ്ലാൻ ~B ഉണ്ടാകുന്നത് നല്ലതാണ്.

==========================
നിലവിൽ അവരുടെ 5 പാക്കേജുകൾ ആണ് ഉള്ളത്. ( Rate/ Person)

1.ചിറാപുഞ്ചി ( Sohra) ~350 Rs ( 8.00 Am – 5 Pm)

***പോകുന്ന സ്ഥലങ്ങൾ***
Mawkdok Valley, Ramkrishna Mission, Nohkalikai Falls. Mawsmai Caves, Eco Park, Nohsngithiang Falls, Thangkharang Park, Motrop (Giant conical rock)

2.ഷില്ലോങ് / Barapani~ 300 Rs ( 8.30 Am – 2.30 Pm)

***പോകുന്ന സ്ഥലങ്ങൾ***
Elephant Falls, Shillong Peak ( Wednesday Closed) , Lady Hydari Park, Laitumkhrah Cathedral, Wards Lake, Golf Course, State Museum, Barapani Lake (Umiam).

3.മൗലിനൊങ് & Dawki ,ലിവിങ് റൂട്ട് ( Cleanest Village in Asia) ~ 500 Rs. (8 Am – 7 Pm)

***പോകുന്ന സ്ഥലങ്ങൾ***
Canyon Rngain Valley View Point,
Riwai Living Root Bridge, Mawlynnong Clean Village,
Dawki,Umngot River

4. മൗസിൻറാം ( Mowsynram) ~ 500 Rs ( 8.30 Am – 4.30 Pm)

***പോകുന്ന സ്ഥലങ്ങൾ***
Mawjyngbuin Cave, Khreng Khreng (Cracked rock), Rit Mawksir (view point), Jakrem (Hotwater Spring)

5. Nartiyang ~ 350 Rs ( 8.30 Am – 4.30 Pm)

***പോകുന്ന സ്ഥലങ്ങൾ***
Durga Mandir, Shiv Mandir. Religious Monolith Park, Thadlaskein Lake, Thadlaskein Resort.

ആളുകൾ കുറവാണ് എങ്കിൽ Tata സുമോ ആയിരിക്കും. ആളുകൾ കൂടുതൽ ആണേൽ ബസിനായിരിക്കും പോകുന്നത്.

ട്രിപ്പുകൾ രാവിലെ തന്നെ പോലീസ് ബസാറിൽ നിന്നു ആരംഭിച്ച് അവിടെ തന്നെ തിരിച്ചു വരും. അതുകൊണ്ടു പോലീസ് ബസാറിൽ റൂം എടുക്കുന്നതാണ് നല്ലതു. ഇതിൽ 3 ദിവസം കറങ്ങിയാൽ തന്നെ ഒരുവിധം ഒക്കെ കവർ ചെയ്യും എന്നാണ് എനിക്ക്‌ തോന്നുന്നത്.
Double ഡക്കർ ബ്രിഡ്‌ജിലേക്ക് മാത്രം പാക്കേജുകൾ ഒന്നും ഇല്ല.
അതിനു സ്വയം പോകേണ്ടി വരും.
പക്ഷെ മൗലിനൊങ് പാക്കേജിൽ നമുക്കു സിംഗിൾ living റൂട്ട് കാണാൻ പറ്റും.

 

ഭക്ഷണം.

ഷില്ലോങ്ങിലെ പോലീസ് ബസാറിൽ സ്ട്രീറ്റ് ഫുഡുകൾ കിട്ടും. ഞാൻ രാവിലെയും രാത്രിയും അവിടെ നിന്നാണ് ഭക്ഷണംകഴിച്ചത്. രാവിലെ 6.30 നു ബ്രേക്ഫാസ്റ്റ് റെഡിയായിരിക്കും. നൂഡിൽസ്, ചപ്പാത്തിയും ഓംലറ്റും, പൂരി ബാജി, ബിരിയാണി, ഗ്രിൽഡ് ( ചിക്കൻ, പോർക്) ഇതൊക്കെ ആണ് മെയിൻ. അത്യാവശ്യം നല്ല വൃത്തി ഉണ്ട്. വിലയും കുറവാണ്. ഇനി ചോറ് തന്നെ വേണം എന്നാണെങ്കിൽ Thali കിട്ടും ( ചോറ്‌, പരിപ്പ് കറി, സബ്ജി )110 ~140 Rs ആണ് റേറ്റ്.
മീൻകറി ചോറ് ( Fish Thali )അതും ലഭ്യമാണ്, ഒരു പ്രത്യേക രുചി ആണ് അവരുടെ മീൻ കറിക്ക്,അതും നിങ്ങൾക്കു പരീക്ഷിച്ചു നോക്കാവുന്നതാണ്. വെള്ളത്തിന് കുപ്പി വെള്ളത്തെ ആശ്രയിച്ചു,അതിൽ ചാൻസ് എടുക്കാൻ വയ്യ.

രാവിലെ 8 മണിക്ക് മുൻപ്‌ തന്നെ മിക്കവാറും ടൂറിസ്റ്റ് സ്പോട്ടുകൾ തുറക്കും. നമ്മൾ ഇവിടത്തെ പോലെ 10 മണിക്ക് പോകാൻ ഇരുന്നാൽ സ്ഥലങ്ങൾ എല്ലാം കാണാൻ സമയം കിട്ടില്ല. 5 മണി ആകുന്നതോടെ ഇരുട്ടി തുടങ്ങും, പിന്നെ ഫോട്ടോ പിടുത്തം ഒന്നും നടക്കില്ല. അതുകൊണ്ട് നേരത്തെ തന്നെ ഇറങ്ങാൻ ശ്രമിക്കുക..

താമസം :

ശ്രീ ഓറോബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൽച്ചറിൽ (Sri Aurobindo Institute of Indian Culture) താമസസൗകര്യം ഉണ്ട്. പോലീസ് ബസാറിൽ നിന്നും1 Km ദൂരത്തിൽ സ്റ്റേറ്റ് കൺവെൻഷൻ സെന്ററിന്റെ (State Convention Centre) opposit ആണിത്.
ഇതൊരു യോഗ centre ആണ്.പെണ്കുട്ടികൾക്ക് വളരെ safe ആയ ഒരു സ്ഥലം ആണ്. ഇവിടെ വളരെ അച്ചടക്കം പാലിക്കേണ്ടതുണ്ട്. അവിടെ തന്നെ കാന്റീൻ ഉണ്ട് 100 Rs ആണ് ഒരു Thali_ ഊണിനു.
Bed _200 Rs
സിംഗിൾ റൂം – 1000 Rs
ഫോൺ നമ്പർ :- 0364 – 2506216 / 2228521 . ഇമെയിൽ :- salics_shg@yahoo.com
യോഗ സെന്ററിൽ ആണ് ഞാൻ നിന്നതു. അവിടെ ചൂട് വെള്ളവും കിട്ടും. കുളിക്കാൻ ചൂട് വെള്ളം കിട്ടുന്നിടത്തു റൂം എടുക്കുക, രാത്രിയിൽ ഭയങ്കര തണുപ്പാണ്
അതും അല്ലെങ്കിൽ പോലീസ് ബസാറിന്റെ ചുറ്റുവട്ടത്തു വളരെ ചെലവ് കുറഞ്ഞ താമസ സൗകര്യം ആണ് വേണ്ടതെങ്കിൽ മേഘാലയ സർക്കാരിന്റെ യൂത്ത് ഹോസ്റ്റൽ ഉണ്ട്. അവിടെ ഡോർമിറ്ററിയും, ഡബിൾ ബെഡഡ് റൂമും ട്രിപ്പിൾ ബെഡഡ് റൂമും കിട്ടും.
വിവേകാനന്ദ റോഡിൽ ബി എസ് എൻ എൽ (BSNL) ഓഫീസിനു opposit ആണ് ഹോസ്റ്റൽ .
ഫോൺ നമ്പർ :- 0364 – 2222246 .

ഫാമിലിയോ ഗ്രൂപ്പോ ആണെങ്കിൽ
പോലീസ് ബസാറിൽ CBI ഓഫീസ് റോഡിനു അടുത്തായി ഒരു നല്ല ബഡ്‌ജറ്റ്‌ ഹോട്ടൽ ഉണ്ട്.
600 മുതൽ റൂമുകൾ ലഭിക്കും.
Earle Holiday Homes
Phone +91-9863302149/ 8259091101
==========================
Travel Plan….

എല്ലാവർക്കും പ്രതേകിച്ചു സോളോ പോകുന്നവർക്ക് ഫോളൊ ചെയ്യാൻ പറ്റിയ ഒരു പ്ലാൻ നിര്ദേശിക്കാം..ആവശ്യം അനുസരിച്ചു നിങ്ങൾ അതിൽ change വരുത്തുക.
നിങ്ങൾ ഗുവാഹത്തിയിൽ എത്തിയാൽ അവിടെ നിന്നും ഷില്ലോങിലേക്കു Share ടാക്സി യിൽ ഷില്ലോങ്ങിലെ പൊലീസ് ബസാറിലേക്ക് പോകുക, അവിടെ റൂം എടുക്കുക.
ഇനി ഗുവാഹത്തിയിൽ സ്റ്റേ ചെയ്യാൻ ഉദ്ദേശിക്കുന്നു എങ്കിൽ ബസ് സ്റ്റാൻഡിന് പുറത്തു വന്നാൽ 500 രൂപക്കോ അതിൽ കുറച്ചോ റൂമുകൾ കിട്ടും.ഇഷ്ടം പോലെ ഹോട്ടലുകൾ ഉണ്ട്.

Day~1

ഗുവാഹത്തിയിൽ നിന്നു രാവിലെ തന്നെ ഷില്ലോങ്ങിലെ ടൂറിസം സെന്ററിൽ എത്തിച്ചേരുക, 8.30 നു ആരംഭിക്കുന്ന ഷില്ലോങ് sight seeing പാക്കേജ് എടുക്കുക.
2.(ഷില്ലോങ് ~ 300 Rs ( 8.30 Am – 2.30 Pm)
ഷില്ലോങ്ങിലെ അത്യാവശ്യം എല്ലാ സ്ഥലങ്ങളും കവർ ചെയ്യാം. 2.30 Pm നു തിരിച്ചു പോലീസ് ബസാറിൽ തിരിച്ചു കൊണ്ടു വരും.സൗകര്യം പോലെ അവിടെ തന്നെ റൂം എടുക്കുക.വൈകുന്നേരം അവിടെയുള്ള മാർക്കറ്റിൽ കറങ്ങാനും, ഷോപ്പിങ്ങും ഒക്കെ ആയി ബാക്കി സമയം ഉപയോഗിക്കാം.

Day~2
രണ്ടാം ദിവസം പാക്കേജ് 3 എടുക്കാം അതായത് ,
3.മൗലിനൊങ്. ( Cleanest Village in Asia) & Dawki ,ലിവിങ് റൂട്ട് ( സിംഗിൾ) ~ 500 Rs.(8 Am – 7 Pm).
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായ MAWLYNNONG VILLAGE കണ്ട്, Dowki River ബോട്ടിങ്ങും, ബംഗ്ലാദേശ് അതിർത്തിയും കാണാം.
**Dowki River ബോട്ടിംഗ് ~ 1000 Rs (45 Min) Max 4~ Person
1200 Rs 1 Hr.
** മൗലിനൊങ് Entry Fee 100 Rs.
വൈകുന്നേരം 7 മണിയോടെ തിരിച്ചു ഷില്ലോങ്ങിൽ എത്താം. നല്ല ടേസ്റ്റ് ഉള്ള ഭക്ഷണം ആണ് മൗലിന്നോങ്കിൽ, ഉറപ്പായും ട്രൈ ചെയ്യുക.
Rate for Thali ( ചോറ് മീൻ കറി, പരിപ്പ്,സബ്ജി): 110~140 Rs.

Day ~3
ഈ ദിവസം പാക്കേജ്~1
ചിറാപുഞ്ചി പാക്കേജ് എടുക്കാം.
1.ചിറാപുഞ്ചി ( Sohra) ~350 Rs ( 8.00 Am – 5 Pm)

കാരണം double ഡക്കർ റൂട്ട് ബ്രിഡ്‌ജിലേക്ക് പോകണം എന്നുള്ളവർക് പോലീസ് ബസാറിലേക്ക് തിരിച്ചു വരാതെ ചിറാപുഞ്ചിയിലോ, Tyrna വില്ലേജിലോ താമസിക്കാം. Tyrna എന്ന വില്ലേജിൽ നിന്നും 3-4 Hr ട്രെക്ക് ചെയ്തു 3000ഓളം സ്റ്റെപ്പുകൾ താണ്ടി വേണം double ഡക്കർ റൂട്ട് ബ്രിഡ്ജിൽ എത്താൻ.
അങ്ങോട്ട് എത്തുവാൻ , അല്പം എന്നല്ല നല്ല ബുദിമുട്ടുള്ള പരിപാടി ആണ്. സമയകുറവ് കൊണ്ടു പോകാൻ സാധിച്ചില്ല. ചിറാപുഞ്ചിയിൽ നിന്നും 12 Km ദൂരം ആണ് Tyrna വില്ലേജിലേക്ക്. Tyrna യിൽ ഹോം സ്റ്റേകൾ ഉണ്ട്. Double ഡക്കർ ബ്രിഡ്‌ജും കണ്ടു, നോങ്രിയാത്ത് ഗ്രാമത്തിലെ ഹോംസ്റ്റേയിൽ താമസിച്ചു rainbow ഫാൽസും കണ്ടു ഷില്ലോങ്ങിലേക് തിരിച്ചു വരിക. അവിടെ നിന്നും ഗുവാഹത്തിയിലേക്ക്.

ലോകത്തിലെ ഏറ്റവും നനവുള്ള പ്രദേശമായ Mowsynram പോകണം എന്നുള്ളവർക് ആ പാക്കേജുകൾ കൂടി ഉൾപ്പെടുത്താം. അതനുസരിച്ചു പ്ലാൻ ചെയ്താൽ മതി..

മുകളിൽ പറഞ്ഞ പ്ലാൻ അനുസരിച്ച് മേഘാലയ മൊത്തം കണ്ടു തീർന്നു എന്നല്ല, എന്നിരുന്നാലും ഒരുവിധമൊക്കെ കണ്ട് സംതൃപ്തരാകാം..

മേഘാലയയിലെ ഗോത്ര വിഭാഗമായ കാസി വിഭാഗക്കാരോടൊപ്പം ഒരു രാത്രി ചിലവഴിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. അവരോടു സംസാരിക്കാനും, അവരുടെ വാദ്യോപകരണങ്ങൾ play ചെയ്‌തു കാണാനും അവരുടെ ഗോത്ര സംഗീതം ആസ്വദിക്കാനും പ്രാർഥന രീതികൾ കാണാനും കഴിഞ്ഞു.അതായിരുന്നു ഈ യാത്രയിലെ വലിയ ഒരു നേട്ടം.

പിന്നെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ ഇടുക്കിയോടുള്ള പ്രിയം എന്നും ഒരു തട്ട് ഉയർന്നു നിൽക്കും..😍😍..

കുറച്ചു വൈകി ആണേലും മേഘാലയ പോകാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്. നിങ്ങൾക്കും പോകാൻ സാധിക്കട്ടെ…
സംശയങ്ങൾ ഉണ്ടേൽ ചോദിക്കുക..

ഒരുപാട് നന്ദിയോടെ…..