മംഗളദേവി ക്ഷേത്രം

ഇടുക്കി ജില്ലയിലെ തേക്കടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായ് സ്ഥിതി ചെയ്യുന്ന  ക്ഷേത്രമാണ് മംഗളദേവി . സമുദ്രനിരപ്പില്‍ നിന്ന് 1337 മീറ്റര്‍ ഉയരമുള്ള കുന്നിന്‍ ശൃംഗത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചുറ്റുവട്ടത്തുള്ള കുന്നുകളുടെയും ഭൂപ്രദേശത്തിന്റെയും ഉപരിവീക്ഷണം ഇവിടെനിന്ന് സാദ്ധ്യമാണ്. ഇടതൂര്‍ന്ന് നില്ക്കുന്ന വനങ്ങളാല്‍ വലയം ചെയ്ത ഈ പുരാതന ക്ഷേത്രം  വിസ്മയാവഹമായ കാഴ്ചയാണ്.

image source: makemytrip.com

പാണ്ഡ്യ രാജവംശത്തിന്റെ പ്രതാപം വിളിച്ചോതുന്നതാണ് ഈ കല്ലമ്പലത്തിന്റെ വാസ്തുകലാശൈലി. കണ്ണകി എന്ന അപരനാമത്തിലും അറിയപ്പെടുന്ന മംഗള ദേവിയാണ് ഇവിടത്തെ ആരാധനാമൂര്‍ത്തി. മെയ് മാസത്തിലെ ചിത്രപൌര്‍ണ്ണ്ണമി ഉത്സവനാളുകളില്‍ മാത്രമാണ് സന്ദര്‍ശകര്‍ക്ക് ഈ ക്ഷേത്രത്തില്‍ പ്രവേശനാനുമതിയുള്ളു. എങ്കിലും ചീഫ് കണ്‍സര്‍വേറ്ററുടെ പ്രത്യേക അനുവാദത്തോടെ മറ്റു ദിവസങ്ങളിലും സന്ദര്‍ശകര്‍ക്ക് അമ്പലത്തില്‍ പ്രവേശിക്കാം. കുമളിയില്‍ നിന്ന് വാടകജീപ്പുകള്‍ വഴിയാണ് 2000 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാനാവൂ. പ്രകൃതിദൃശ്യങ്ങളുടെ പ്രശാന്തസുന്ദരമായ ഒരു കാഴ്ചാവിസ്മയം സന്ദര്‍ശകര്‍ക്ക് ഇവിടെ നിന്ന് തരപ്പെടും.