മാരാരിക്കുളം ബീച്ച്

മനോഹരമായ ബീച്ചുകൾ എന്നും സഞ്ചാരികളുടെ ദൗർബല്യമാണ്.  തീരദേശമേറെയുള്ള കേരളത്തിലാണെങ്കിൽ ബീച്ചുകൾക്ക് പഞ്ഞമില്ലതാനും. കേരളത്തിലെ മനോഹരമായ ബീച്ചുകളുടെ കൂട്ടത്തിലൊന്നാണ് ആലപ്പുഴ മാരാരിക്കുളത്തെ മാരാരി ബീച്ച്.

 

ആലപ്പുഴ ജില്ലയിലെ മനോഹരമായ ഗ്രാമ പ്രദേശമാണ് മാരാരിക്കുളം. നഗരത്തിൽ നിന്നും 11 കിലോമീറ്ററാണ്   ഇങ്ങോട്ടുള്ള ദൂരം.  ഇപ്പോഴും പരമ്പരാഗതമായ ജീവിതരീതിയിൽ നിന്നും അധികം മാറാത്ത ജനതയാണ് മാരാരിക്കുളത്തേത്.
പരമ്പരാഗത തൊഴിലുകളില്‍  നിർമ്മാണരംഗത്ത് നിർണായകമായ പങ്കുവഹിയ്ക്കുന്ന സ്ഥലമാണിത്.  ഫലഭൂവിഷ്ടമായ  ഇവിടുത്തെ മണ്ണിൽ കാർഷികവിളകളും നന്നായി കൃഷിചെയ്യപ്പെടുന്നുണ്ട്. കായലും കടലുമെല്ലാം ചേർന്നുള്ള മനോഹരമായ പ്രകൃതി നഗരത്തിലെ തിരക്കുകളിൽ നിന്നും രക്ഷപ്പെടാനാഗ്രഹിയ്ക്കുന്നവർക്ക് യോജിച്ച സ്ഥലമാണ്‌.

 

മീൻപിടുത്തക്കാർക്കൊപ്പം ബോട്ടിൽ കടലിലേയ്ക്ക് പോകാൻ ധൈര്യമുള്ളവർക്ക് മാരാരിക്കുളത്ത് അതിനുള്ള സൗകര്യവുമുണ്ട്. മത്സ്യബന്ധനഗ്രാമങ്ങളിൽ അവരുടെ ജീവിതരീതി കണ്ടറിയാനും  ഭക്ഷ്യവിഭവങ്ങൾ രുചിയ്ക്കാനും താൽപര്യമുള്ളവർക്കും പറ്റിയ സ്ഥലമാണ് മാരാരിക്കുളം.
വാട്ടർ സ്പോർട്സ്, കട്ടമരയാത്ര, യോഗ, ആയുർവേദ ചികിത്സ തുടങ്ങി മാരാരിക്കുളത്തെ ആകർഷണങ്ങൾ പലതാണ്. പ്രധാനപ്പെട്ട ചില ആരാധാനലായങ്ങളുമുണ്ട് ഇവിടെ. കൊക്കമംഗലം പള്ളിയാണ് ഇതിൽ പ്രധാനപ്പെട്ടത്. യേശുവിന്റെ അനുയായിയായ സെന്റ് തോമസ് സ്ഥാപിച്ചതാണെന്ന് കരുപ്പെടുന്ന ഈ പള്ളി ക്രൈസ്തവരുടെ പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ്. കടലോര പട്ടണമായ തുമ്പോലിയിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. ശിവക്ഷേത്രം, കൊട്ടമംഗലം സെന്റ് അപ്പോസ്തൽ ചർച്ച്, അരൂർ, അർത്തുങ്കൽ, പൂച്ചാക്കൽ, പനവള്ളി, വേളോർവട്ടം എന്നിവയാണ് മരാരിക്കുളത്തെ മറ്റു പ്രധാന ആകർഷണകേന്ദ്രങ്ങൾ.

ഇവിടുത്തെ ശിവക്ഷേത്രം വാസ്തുവിദ്യയുടെ കാര്യത്തിൽ പ്രശസ്തമാണ്. ചേർത്തല കാർത്ത്യായനി ക്ഷേത്രം, കണിച്ചുകുളങ്ങര ക്ഷേത്രം എന്നിവയാണ് പ്രധാന ക്ഷേത്രങ്ങൾ. മാരാരിക്കുളത്തിനടുത്തുള്ള പൂച്ചാക്കലിലും ചില ക്ഷേത്രങ്ങളുണ്ട്.
റോഡുമാർഗ്ഗവും റെയിൽ മാർഗ്ഗവുമെല്ലാം അനായാസേന എത്തിച്ചേരാവുന്ന സ്ഥലമാണ് മാരാരിക്കുളം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ്   അടുത്തുള്ള വിമാനത്താവളം. ഏതാണ്ട് എല്ലാ കാലാവസ്ഥയിലും സന്ദർശനം നടത്താവുന്ന സ്ഥലമാണ് ഇത്.എങ്കിലും  സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം ശീതകാലം തന്നെയാണ്.