തുരുത്തുകളുടെ നാട്

അഷ്ടമുടിക്കായലിന്റെയും കല്ലടയാറിന്‍റെയും നടുക്ക് കൈത്തോടുകളും തുരുത്തുകളും കണ്ടല്‍കാടുകളും കൊണ്ട് കണ്ണിനു വിരുന്നൊരുക്കി പ്രകൃതി രമണീയമായ എട്ടോളം തുരുത്തുകളുള്ള  ഒരു കൊച്ചു ഗ്രാമം.  ഉമ്മണി തമ്പിക്ക് ശേഷം തിരുവിതാംകൂര്‍ ദിവാന്‍പട്ടം ഏറ്റുഎടുത്ത കെണല്‍ ജോണ്‍ മണ്‍ട്രോയുടെ പേരില്‍  നിന്നുമാണ് തുരുത്തിനു ഈ പേര് കിട്ടിയത് .

ആധുനികതയുടെ പൊങ്ങച്ചങ്ങള്‍ ഇപ്പോഴും മണ്ട്രോതുരുത്തിനെ മലീമസമാക്കിയിട്ടില്ല. സ്വദേശികളെക്കാള്‍ എറെ വിദേശികളാണ് മണ്ട്രോയിലെ വിരുന്നുകാര്‍. കാഴ്ചക്കാര്‍ക്ക് കൈതോടുകളിലൂടെ കൊതുമ്പു വള്ളത്തിലും ചെറിയ ബോട്ടുകളിലുമായി തുരുത്തിന്റെ ഉള്‍ക്കാഴ്ചകലിലൂടി ഒരു സവാരിയൊക്കെ ഒരുക്കിയിട്ടുണ്ട്. പച്ചപ്പിന്റെ തുരുത്തുകളില്‍ സ്വപനത്തില്‍ എന്ന പോലെ ഒഴുകാം . ഈ യാത്രകളിലൂടെ തുരുത്തിനെ കൂടുതല്‍ കാണുവാനും അറിയുവാനും സാധിക്കും ..

ചെറു കൈതോടുകള്‍ വഴി ഉള്ള യാത്രകള്‍ നീളുന്നത് കണ്ണിനു കുളിര്മ ഏകുന്ന കാഴ്ച കളിലേക്ക് ആണ്. ചുറ്റും തെങ്ങിന്‍ തോപ്പുകള്‍ , ചെമ്മീന്‍ കെട്ടുകള്‍ ,അങ്ങനെ കാഴ്ച കള്‍ നീളുകയാണ് .ഇടക്ക് കൈതോടുകള്ക്ക് കുറുകെ ചെറിയ പാലങ്ങള്‍ കാണാം. അപ്പോള്‍ വള്ളതോട് ചേര്‍ന്ന്  കുനിഞ്ഞു ഇരുന്നില്ലങ്കില്‍ തല പാലത്തില്‍ ഇടിക്കും. തോടുകളില്‍ വേലി ഇറക്കസമയത്ത് മുട്ട് ഒപ്പം മാത്രമേ വെള്ളം ഉണ്ടാവു ..

അല്‍പം ചരിത്രം

പണ്ട് മലങ്കര സഭക്ക് പുരോഹിത പഠനത്തിനായ് മഠം തുടുങ്ങുവാന്‍ കെണല്‍ മണ്‍ട്രോ കണ്ടത്തി നല്കിയ സ്ഥലം ആണ് ഈ തുരുത്ത് . ഇവടെ മഠം തുടങ്ങിയ ചര്ച്ചു മിഷന്‍ സൊസൈറ്റി തങ്ങളോട് അനുഭാവ പൂര്‍വ്വം പെരുമാറിയ മണ്‍ട്രോയുടെ സ്മരണാര്ത്ഥം ആണ് ഈ തുരിത്തിനു മണ്‍ട്രോതുരുത്ത്‌ എന്ന് നാമധേയം നല്കിതയത് . CMS സൊസൈറ്റി യുടെ നല്ല ഒരു വരുമാന മാര്‍ഗം കൂടി ആയിരുന്നു മണ്‍ട്രോയിലെ പൊന്നു വിളയുന്ന മണ്ണ്.
ഓരോ മലവെള്ളപാച്ചിലിലും കല്ലടയാര്‍ കൊണ്ടുവരുന്ന മണലും എക്കലും മറ്റു ധാതു ലവണങ്ങളും എല്ലാം അടിഞ്ഞു രൂപ പെട്ടതാണ് മണ്‍ട്രോതുരുത്ത്‌. കല്ലടയാറിലെ ഓരോ വെള്ള പൊക്കങ്ങളും മണ്‍ട്രോക്കു കൈ നിറയെ ഫലഭുഷ്ടമായ എക്കലും മണലും സമ്മാനിച്ചു ഓരോ മലവെള്ള പാച്ചിലും തുരുത്ത് കാര്‍ക്ക് ഉത്സവം ആയിരുന്നു. മണ്‍ട്രോയിലെ മണ്ണില്‍ തെങ്ങും നെല്ലും ഒക്കെ സമൃദ്ധംആയി വിളഞ്ഞു. എന്നാല്‍ ഈ വസന്തം അധികനാള്‍ നീണ്ടുനിന്നില്ല. കല്ലട ഇറിഗേഷന്‍  പ്രൊജെക്ടിന്ടെ ഭാഗമായി തെന്മല ഡാം വന്നതോട് കൂടി മണ്‍ട്രോയ്ക്ക്   കൈ നിറയെ സമ്മാനങ്ങളും ആയി വരുന്ന മലവെള്ള പാച്ചിലുകള്‍  സ്വപനങ്ങളില്‍ മാത്രമായി ഒതുങ്ങി. തെന്മല ഡാമില്‍ മുങ്ങിതാണ നൂറു കണക്കിന്   ഏക്കര്‍  വനഭുമിക്ക് ഒപ്പം മണ്‍ട്രോ നിവാസികളുടെ സ്വപനങ്ങളും മുങ്ങിത്താന്നു . ഉപ്പുവെള്ളം കയറിയതോട് കൂടി നെല്‍കൃഷി നിലച്ചു .


മണ്‍ട്രോ നിവാസികള്‍ അതി ജീവിനതിനായ് പുതിയ മാര്‍ഗങ്ങള്‍  തേടി . ആറ്റുമണലും ചെമ്മീന്‍കെട്ടൂകളും അവരുടെ സ്വപനങ്ങള്‍ക്ക്  വീണ്ടും ചെറകുകള്‍ നല്കി. എന്നാല്‍ ചെമ്മീന് ഉണ്ടായ വൈറസ്‌ ബാധയും മണല്‍ വാരല്‍ നിരോധനവും വീണ്ടും അവരുടെ സ്വപനങ്ങളുടെ ചിറക് അരിഞ്ഞു.

അഷ്ടമുടി കായലിലെ വേലിയേറ്റവും വേലിയിറക്കവും മണ്‍ട്രോ നിവാസികളുടെ ജീവിത ത്തിന്‍റെ ഭാഗമാണ്.  പല വീടു കളിലും വേലിയേറ്റ  സമയത്ത് ഉപ്പുവെള്ളം നിറയും. മണ്‍ട്രോയിലെ പല തുരുത്തുകളും ഇപ്പോള്‍ വാസയോഗ്യം അല്ലാതായിരിക്കുന്നു. പല തുരുത്തുകളും ഇപ്പോള്‍ ഒരു ജലസമാധിയുടെ വക്കിലാണ്.ആഗോള താപനം മൂലം ഉള്ള സമുദ്രനിരപ്പ് ഉയരലും മനുഷ്യന്റെ അത്യാര്‍തിയും ആണ് ഇതിനു കാരണം എന്ന് പറയപ്പടുന്നു .

കൊല്ലത്തുനിന്നും റോഡ്‌മാര്‍ഗം മണ്ട്രോയില്‍എത്താം, ഹോം സ്റ്റേ സൗകര്യങ്ങള്‍ ലഭ്യമാണ്. പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ ഉള്ളൂ . മണ്ട്രോയിലെ ഏതു ആവിശ്യങ്ങളിലും നിങ്ങളെ സഹായിക്കാന്‍ ഇദേഹം ഉണ്ടാവും വിഷ്ണു  Mob :9539887172 .