കറങ്ങാം മു​ഴ​പ്പി​ല​ങ്ങാ​ട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ..

 

തലശ്ശേരിയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയുന്ന മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിന്റെ ദൈര്‍ഘ്യം ഏകദേശം അഞ്ച് കിലോമീറ്ററാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചാണിത്


 

മണല്‍പ്പരപ്പിനപ്പുറം കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന നീല സാഗരം.  പാറക്കെട്ടുകളിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകളുടെ സൗന്ദര്യം. കണ്ണൂരിന്റെ സാഗരസൗന്ദര്യമാണ് മുഴുപ്പിലങ്ങാട്.  കടലിനെ സ്‌നേഹിക്കുന്ന സഞ്ചാരികളാരും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്ത കടല്‍ത്തീരം.
ദേശീയ പാത 17ല്‍ നിന്ന് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന മുഴപ്പിലങ്ങാടിലേക്ക് കണ്ണൂര്‍ നഗരത്തില്‍ നിന്ന് 15 കിലോമീറ്ററാണ് ദൂരം. ഇവിടെ അങ്ങിങ്ങായുള്ള പാറക്കെട്ടുകളിലിരുന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതും ബീച്ചിലൂടെ വണ്ടിയോടിച്ച് രസിക്കുന്നതും മനസ്സിനു സന്തോഷം പകരും.
കടല്‍ത്തീരങ്ങള്‍ കൊണ്ട് സമ്പന്നമായ കേരളത്തിലെ നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ച് മുഴപ്പിലങ്ങാട് ബീച്ച് ആണ്. തലശ്ശേരിയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയുന്ന മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിന്റെ ദൈര്‍ഘ്യം ഏകദേശം അഞ്ച് കിലോമീറ്ററാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചാണിത്. 5 കിലോമീറ്റര്‍ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അര്‍ദ്ധവൃത്തം തീര്‍ത്ത് വടക്കേ കണ്ണൂരിന്റെ ഒരു നല്ല ദൃശ്യ ചാരുത നല്‍കുന്നു.  കടല്‍ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റര്‍ അകലെയായി ധര്‍മടം തുരുത്തുമുണ്ട്.


മണലില്‍ പൂഴ്ന്നു പോകാതെ എല്ലാ തരം വാഹനങ്ങളിലും സഞ്ചരിക്കാനാകും എന്നതാണ് ഈ കടല്‍തീരത്തെ വ്യത്യസ്തമാക്കുന്നത്. ചുരുക്കം ചില വിദേശ ബീച്ചുകളില്‍ മാത്രം ദൃശ്യമാകുന്ന ഈ പ്രതിഭാസം മുഴപ്പിലങ്ങാടിന് മുന്നില്‍ വന്‍ ടൂറിസം സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. എന്നാല്‍, അവയൊന്നും ഇതുവരെ വേണ്ട വിധം പ്രായോഗികമായിട്ടില്ല എന്നത് മറ്റൊരു സത്യം. ശാന്ത സുന്ദരമായ ഈ കടല്‍തീരത്തെ കുറിച്ച് കേട്ടറിഞ്ഞ് വിദേശികള്‍ ഉള്‍പ്പടെയുള്ള നിരവധി വിനോദ സഞ്ചാരികള്‍ ഇവിടേയ്ക്ക് വന്ന് തുടങ്ങിയിട്ടുണ്ട്.

ഇവിടെ അങ്ങിങ്ങായി പടര്‍ന്ന് കിടക്കുന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെ രൂപപ്പെട്ട ചെറു അരുവികളും മുഴപ്പിലങ്ങാടിക്ക് അപൂര്‍വ സൗന്ദര്യം സമ്മാനിക്കുന്നു. കടല്‍ തീരത്തെ പനന്തോപ്പുകളും ഈ മനോഹരതീരത്തിന്റെ മിഴിവ് കൂട്ടുന്നു. ഏതാനും വര്‍ഷങ്ങളായി ഏപ്രില്‍ – മെയ് മാസത്തില്‍ ഇവിടെ ‘ബീച്ച് ഫസ്റ്റിവല്‍’ നടക്കാറുണ്ട്. കടലിലെ സാഹസിക യാത്ര, ഉല്ലാസ യാത്രകള്‍, കുട്ടികളുടെ വിനോദ പരിപാടികള്‍,  കലാ-സാംസ്‌ക്കാരിക പരിപാടികള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായി ഇവിടെ ഒരുക്കാറുണ്ട്. സായാഹ്നങ്ങളില്‍ വിശ്രമിക്കാനും കാറ്റുകൊള്ളാനുമായി അനേകം ആളുക്കല്‍ നിത്യേന മുഴപ്പിലങ്ങാട് ബീച്ചില്‍ എത്തിച്ചേരാറുണ്ട്. നിരവധി റിസോര്‍ട്ടുകളും ബീച്ചിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്ന പാറക്കൂട്ടങ്ങളില്‍ ധാരാളം കല്ലുമ്മക്കായ (ഒരിനം കക്ക) ഉണ്ട്. ശൈത്യകാലങ്ങളില്‍ ധാരാളം ദേശാടന പക്ഷികള്‍ ഇവിടെ വിരുന്നു വരാറുണ്ട്.

യാത്രാസൗകര്യം
ദേശീയ പാതയില്‍ നിന്ന് 17 കി.മീ. പടിഞ്ഞാറു
മാറിയാണ് മുഴുപ്പിലങ്ങാട് ബീച്ച്
സമീപ റെയില്‍വേസ്റ്റേഷന്‍ : കണ്ണൂര്‍.
സമീപ വിമാനത്താവളം : കരിപ്പൂര്‍ ഇന്റര്‍നാഷണല്‍
എയര്‍പോര്‍ട്ട്, കണ്ണൂര്‍ പട്ടണത്തില്‍ നിന്ന് 93 കി.മീ