പെരുന്തേനരുവി വെള്ളച്ചാട്ടം

പത്തനംതിട്ട നഗരത്തില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെ റാന്നിക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. കോട്ടയം ജില്ലയിലെ എരുമേലിയില്‍ നിന്ന് 10 കിലോമീറ്റര്‍ പോയാലും ഇവിടെയത്തൊം. പശ്ചിമഘട്ട മലനിരകളിലൂടെ ശാന്തമായി ഒഴുകിയത്തെി രൗദ്രഭാവം പൂണ്ട് 100അടി ഉയരത്തില്‍ നിന്ന് പമ്പാനദിയിലേക്ക് പതിക്കുന്ന പെരുന്തേനരുവിയുടെ കാഴ്ച കാണേണ്ടത് തന്നെയാണ്.

courtacy: pathanamthittatourism.com

പമ്പയില്‍ ചേര്‍ന്ന ശേഷം ഒഴുക്കുടഞ്ഞ് വനമേഖലയുടെ പശ്ചാത്തലത്തില്‍ ഒഴുകിപരക്കുന്ന പമ്പാനദിയുടെ ദൃശ്യം ഒരായിരം ഫ്രെയിമുകള്‍ക്ക് പകരം വെക്കാവുന്നതല്ല. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇതുവരെ കാര്യമായ ഇടം തേടിയില്ലാത്ത ഇവിടെ പ്രാദേശിക ടൂറിസ്റ്റുകള്‍ ധാരാളമായി എത്താറുണ്ട്. പിക്‌നിക്കിനും ഔട്ടിംഗിനും പറ്റിയ ഇവിടെ നാട്ടുകാരുടെ അഭിപ്രായം കേട്ട ശേഷമേ വെള്ളത്തില്‍ ഇറങ്ങാവൂ. അല്ലാത്തപക്ഷമ അപകടം പറ്റാന്‍ സാധ്യതയുണ്ട്.