സസ്നേഹം സഞ്ചാരിയില്‍ നമുക്കും പങ്കാളികളാകാം

കൊല്ലം : ഫേസ്ബുക്ക്‌ കൂട്ടായ്മയായ സഞ്ചാരിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ നടത്തിവരുന്ന  നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനോപകരണങ്ങളുടെ സമാഹാരണത്തിന്‍റെ മേഖലാതല ഉദ്ഘാടനവും  പഠനോപകരണ സമാഹരണവും മെയ് 1ന് പ്രമുഖ ചലച്ചിത്ര നടനും എം.എല്‍.എ – യുമായ മുകേഷ്   നിര്‍വഹിച്ചു.

കേരളത്തിലെ തന്നെ ഏറ്റവും വലിയ യാത്ര സ്‌നേഹികളുടെ ഓണ്‍ലൈന്‍ കൂട്ടായിമയായ  ‘സഞ്ചാരി’  യാത്രകളോടൊപ്പം നിരവധി  സാമൂഹിക പാരിസ്ഥിതിക സേവന മേഖലകളിലും   സജീവ സാനിധ്യമാണ് .  പോയവര്‍ഷം സഞ്ചാരിയുടെ യൂണിറ്റുകള്‍ സംഘടിപ്പിച്ച പഠനോപകരണ സമാഹരണ പദ്ധതിയിലൂടെ  നിര്‍ദ്ധനരായ നിരവധി കുട്ടികള്‍ക്ക്  കൈതാങ്ങാവാന്‍ കഴിഞ്ഞുവെന്ന  ചാരിതാര്‍ത്ഥ്യത്തിലാണ് സഞ്ചാരിയുടെ പ്രവര്‍ത്തകര്‍ .

സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര രംഗങ്ങളിലെ നിരവധി പ്രമുഖരുടെ പിന്തുണയോടുകൂടി നടത്തുന്ന  ഈ ഉദ്യമത്തില്‍  ഇനിയുള്ള ഒരു മാസം, കൊല്ലം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന  കളക്ഷന്‍ ബോക്‌സുകളില്‍ ചെറുതും വലുതുമായ പഠനോപകരണങ്ങള്‍ നിക്ഷേപിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്കും  പങ്കാളികളാകാം .

ജില്ലയിലെ കളക്ഷന്‍ ബോക്സുകളെക്കുറിച്ച് അറിയാനും മറ്റു വിവരങ്ങള്‍ക്കുമായി സഞ്ചാരി കൊല്ലം യൂണിറ്റ് അംഗങ്ങളുമായി ബന്ധപ്പെടുക .
ശ്യാം ശങ്കര്‍  ;  77366 00704
അനീഷ്‌ കുമാര്‍ ;  94463 62788‬