കേരളാംകുണ്ട്‌ വെള്ളച്ചാട്ടം

കേരളാംകുണ്ട്‌ വെള്ളച്ചാട്ടം

സാഹസിക സഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ച്ചയൊരുക്കി കാത്തിരിക്കുകയാണ് മലപ്പുറം ജില്ലയിലെ  കേരളാംകുണ്ട്‌ വെള്ളച്ചാട്ടം . സൈലന്റ് വാലി ബഫര്‍ സോണിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് . ഉയരങ്ങളില്‍ നിന്നും താഴേക്ക്‌ ചാടുന്ന വെള്ളച്ചാട്ടം മനോഹരമായ കാഴ്‌ചയാണ്‌. വേനല്‍കാലത്തടക്കം സുലഭമായ വെള്ളമുണ്ടാകാറുണ്ട്‌ ഇവിടെ. സാഹസികത ഇഷ്ടപെടുന്നവര്‍ക്ക്‌ ഏറെ ആകര്‍ഷകമാണ്‌ വെള്ളച്ചാട്ടം. ഊട്ടിയോട് സമാനമായകാലാവസ്ഥയാണ് ഇവിടെയുള്ളത്  . വെള്ളച്ചാട്ടത്തിന്റെ 300 മീറ്റര്‍ അടുത്തുവരെ റോഡ് മാര്‍ഗം എത്താന്‍ സാധിക്കും .