ഒരുദിവസം പൂവാറില്‍ പോവാം..

ഒരുദിവസം പൂവാറില്‍ പോവാം..

നഗരത്തിലെ തിരക്കില്‍ നിന്നും ഇടയ്ക്ക് ഒന്നോടി രക്ഷപ്പെടണമെന്ന് തോന്നാറില്ലെ, തിരുവനന്തപുരത്താണ് താമസവും ജോലിയുമെങ്കില്‍ ഇടയ്ക്ക് തിരക്കുകളില്‍ നിന്നും ഓടിയകലാന്‍ പറ്റിയൊരു സ്ഥലമാണ് പൂവാര്‍. കേരളത്തിന്റെ അറ്റം എന്നൊക്കെ പൂവാറിനെ വിശേഷിപ്പിക്കാവുന്നതാണ്. പ്രകൃതിദത്ത തുറമുഖമെന്ന് പേരുകേട്ട വിഴിഞ്ഞത്തിനടുത്താണ് പൂവാര്‍. നെയ്യാര്‍ നദി കടലില്‍ ചേരുന്ന ഭാഗത്താണ് പ്രകൃതി രമണീയമായ പൂവാര്‍. പണ്ടുകാലത്ത് മരം, ചന്ദനം, ആനക്കൊമ്പ്, തുടങ്ങിയവയുടെ വന്‍വ്യാപാരം നടന്നിരുന്ന സ്ഥലമായിരുന്നു ഇത്. സോളമന്‍ രാജാവിന്റെ ചരക്കുകപ്പലുകള്‍ അടുത്തിരുന്നുവെന്ന് പറയുന്ന ഓഫീര്‍ തുറമുഖം പൂവാറാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. പൂവാറിലെ […]

കനകക്കുന്നു കൊട്ടാരം

കനകക്കുന്നു കൊട്ടാരം

ശ്രീ മൂലം തിരുനാള്‍ പണികഴിപ്പിച്ച ഈ കൊട്ടാരം കേരള വാസ്തു കലയുടെ അവശിഷികുന്നവയില്‍ ഒന്നാണ്. പിന്നീട് സ്വാതി തിരുനാള്‍ ഇത് പുതുക്കി പണിതു. തിരുവനന്തപുരം മ്യൂസിയത്തില്‍ നിന്നും 800 മീറ്റര്‍ മാത്രം ദൂരെയാണ് കൊട്ടാരം നിലനില്‍ക്കുന്നത് .

പൊ​ൻ​മു​ടി​ സഞ്ചാരികളുടെ സ്വര്‍ഗം

പൊ​ൻ​മു​ടി​ സഞ്ചാരികളുടെ സ്വര്‍ഗം

22 ഹെയര്‍പിന്‍ വളവുകള്‍ കഴിഞ്ഞ് പൊന്മുടി ശൃംഗങ്ങളിലെത്തുമ്പോള്‍ തോന്നിപ്പോകും, ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണെന്ന്. അത്രയ്ക്കുണ്ട് പൊന്‍മുടിയുടെ വശ്യത. കുന്നുകളുടെ സൗന്ദര്യവും നാട്ടിന്‍പുറങ്ങളുടെ ശാന്തതയുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ യാത്രചെയ്യുവാന്‍ ഒരിടമുണ്ട്, തിരുവനന്തപുരത്തെ പൊന്‍മുടി.  പ്രകൃതി കാത്തുവച്ചിരിക്കുന്ന വന്യമായ സൗന്ദര്യം അതാണ്, തലങ്ങും വിലങ്ങുമുള്ള ഹെയര്‍പിന്നുകള്‍ കയറി പൊന്‍മുടിയുടെ ഉയരത്തിലെത്തുമ്പോള്‍ നമ്മെ കാത്തിരിക്കുന്നത്. നോക്കത്താ ദൂരത്തോളമുള്ള മലനിരകളെ മഞ്ഞു പുതപ്പിച്ച് പടര്‍ന്ന് കിടക്കുന്ന സഹ്യസൗന്ദര്യം. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് വിതുര വഴി കല്ലാറിലെത്തി അവിടെനിന്നും 22 ഹെയര്‍പിന്‍ വളവുകളും കഴിഞ്ഞ് […]