കേരളാംകുണ്ട്‌ വെള്ളച്ചാട്ടം

കേരളാംകുണ്ട്‌ വെള്ളച്ചാട്ടം

സാഹസിക സഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ച്ചയൊരുക്കി കാത്തിരിക്കുകയാണ് മലപ്പുറം ജില്ലയിലെ  കേരളാംകുണ്ട്‌ വെള്ളച്ചാട്ടം . സൈലന്റ് വാലി ബഫര്‍ സോണിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് . ഉയരങ്ങളില്‍ നിന്നും താഴേക്ക്‌ ചാടുന്ന വെള്ളച്ചാട്ടം മനോഹരമായ കാഴ്‌ചയാണ്‌. വേനല്‍കാലത്തടക്കം സുലഭമായ വെള്ളമുണ്ടാകാറുണ്ട്‌ ഇവിടെ. സാഹസികത ഇഷ്ടപെടുന്നവര്‍ക്ക്‌ ഏറെ ആകര്‍ഷകമാണ്‌ വെള്ളച്ചാട്ടം. ഊട്ടിയോട് സമാനമായകാലാവസ്ഥയാണ് ഇവിടെയുള്ളത്  . വെള്ളച്ചാട്ടത്തിന്റെ 300 മീറ്റര്‍ അടുത്തുവരെ റോഡ് മാര്‍ഗം എത്താന്‍ സാധിക്കും .

മനം കവരുന്ന കാഴ്ചകളുമായി തുഷാരഗിരി !

മനം കവരുന്ന കാഴ്ചകളുമായി തുഷാരഗിരി !

മഴവില്‍ചാട്ടം, ഈരാറ്റുമുക്ക്,  തുമ്പിതുള്ളുംപാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയുടെ പ്രത്യേകത.  ആര്‍ത്തലച്ച് കുതിച്ചുപായുന്ന പുഴ, പാറക്കെട്ടില്‍ വീണ് ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികള്‍, കോടമഞ്ഞ്, തണുത്ത കാറ്റ്.  സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ് തുഷാരഗിരി എന്നും സമ്മാനിക്കുന്നത്. ഒരിക്കല്‍ വരുന്നവരെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്ന ഏന്തോ ഒന്ന് ഈ വെള്ളച്ചാട്ടം ബാക്കിവയ്ക്കുന്നു. കോടമഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന ഈ വെള്ളച്ചാട്ടം കാണാനും നിര്‍ത്താതെപെയ്യുന്ന മഴയില്‍ പുഴയിലൂടെ യാത്രചെയ്യാനും ദിവസവും നിരവധിപേര്‍ എത്തുന്നു. പാറക്കെട്ടുകള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും ഇടയിലൂടെ മലകയറാനും പാറ കയറാനും അനുയോജ്യമാണ് ഇവിടം . […]

പെരുന്തേനരുവി വെള്ളച്ചാട്ടം

പെരുന്തേനരുവി വെള്ളച്ചാട്ടം

പത്തനംതിട്ട നഗരത്തില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെ റാന്നിക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. കോട്ടയം ജില്ലയിലെ എരുമേലിയില്‍ നിന്ന് 10 കിലോമീറ്റര്‍ പോയാലും ഇവിടെയത്തൊം. പശ്ചിമഘട്ട മലനിരകളിലൂടെ ശാന്തമായി ഒഴുകിയത്തെി രൗദ്രഭാവം പൂണ്ട് 100അടി ഉയരത്തില്‍ നിന്ന് പമ്പാനദിയിലേക്ക് പതിക്കുന്ന പെരുന്തേനരുവിയുടെ കാഴ്ച കാണേണ്ടത് തന്നെയാണ്. പമ്പയില്‍ ചേര്‍ന്ന ശേഷം ഒഴുക്കുടഞ്ഞ് വനമേഖലയുടെ പശ്ചാത്തലത്തില്‍ ഒഴുകിപരക്കുന്ന പമ്പാനദിയുടെ ദൃശ്യം ഒരായിരം ഫ്രെയിമുകള്‍ക്ക് പകരം വെക്കാവുന്നതല്ല. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇതുവരെ കാര്യമായ ഇടം […]

വന്യമനോഹരം ഈ മരോട്ടിച്ചാല്‍..

വന്യമനോഹരം ഈ മരോട്ടിച്ചാല്‍..

കേരളാ ടൂറിസം വകുപ്പിന്റെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ലാത്ത ഈ മനോഹരമായ വെള്ളച്ചാട്ടം കാടിന് നടുവില്‍  വലിയ ബഹളമോ മലിനീകരണമോ ഇല്ലാതെയാണ്  സ്ഥിതി ചെയ്യുന്നത്, സമാധാനകാംക്ഷികളായ യാത്രികര്‍ക്ക് നല്ലൊരു ഓര്‍മ്മയാവും മരോട്ടിച്ചാല്‍ സമ്മാനിക്കുന്നത്. #രാകേഷ് കൃഷ്ണന്‍   സാധാരണ എല്ലാവരും യാത്ര ചെയ്യുന്ന സ്ഥലങ്ങളേക്കാള്‍ എനിക്കിഷ്ടം അധികമാരും വരാത്ത പ്രകൃതിയോടടുത്ത് നില്‍ക്കുന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയാണ്. ഈ വെക്കേഷനില്‍ നിനച്ചിരിക്കാതെ ഒത്തുവന്ന അത്തരമൊരു യാത്രയാണ് തൃശ്ശൂര്‍ ജില്ലയിലെ മരോട്ടിച്ചാല്‍  വെള്ളച്ചാട്ടത്തിലേക്ക്. മരോട്ടിച്ചാല്‍ എന്നത് ആ സ്ഥലത്തിന്റെ പേരാണ്. തൃശ്ശൂര്‍ ടൌണില്‍ നിന്നും ഏകദേശം […]

കട്ടിക്കയം: ആരും കാണാത്ത സുന്ദരി

കട്ടിക്കയം: ആരും കാണാത്ത സുന്ദരി

കോട്ടയം ജില്ലയില്‍ അധികം ആരും അറിയപ്പെടാത്ത മനോഹരമായ വെള്ളച്ചാട്ടമാണ് കട്ടിക്കയം . ഈരാറ്റുപേട്ടയ്ക്ക് സമീപം പ്രശസ്തമായ ഇല്ലിക്കല്‍ കല്ലില്‍ നിന്നും ഏതാനും കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടെക്കുള്ളൂ . ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ക്കൂടിയും കുന്നിന്‍ ചെരിവിലൂടെയും ഒക്കെ നടന്നുവേണം ഇവിടേക്കെത്താന്‍ . തികച്ചും വ്യത്യസ്തമായ ഒരു വനന്തരീക്ഷമാണ് കട്ടിയതുള്ളത്. ഒറ്റപെട്ട സ്ഥലമായതിനാല്‍ ഇവിടേക്കുള്ള യാത്ര വേറിട്ട അനുഭവമായിരിക്കും. രണ്ടു മലകള്‍ക്ക് നടുവിലായുള്ള ഈ വെള്ളച്ചാട്ടതിലേക്ക് എത്തിപ്പെടുവാന്‍ വാഹനഗതാഗതത്തെ ആശ്രയിക്കാന്‍ സാധിക്കില്ല. മേച്ചാല്‍ എന്ന സ്ഥലത്തുനിന്നും ഏകദേശം ഒരു കിലോമീറ്റര്‍ […]

അതിരപ്പള്ളി ; വെള്ളച്ചാട്ടങ്ങളുടെ നാട്

അതിരപ്പള്ളി ; വെള്ളച്ചാട്ടങ്ങളുടെ നാട്

വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പല്‍ പോലെയുള്ള നിരവധി പക്ഷികളെ ഇവിടെ കാണാം. ഇവയുടെ നാലു വ്യത്യസ്‌ത ഇനങ്ങള്‍ ഇവിടെ കാണപ്പെടുന്നു. ഇക്കാരണത്താല്‍ ‘ഇന്റര്‍നാഷണല്‍ ബേഡ്‌ അസോസിയേഷന്‍’ ഈ മേഖലയെ പ്രധാനപ്പെട്ട പക്ഷി സങ്കേതമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ മഴക്കാടുകള്‍ക്കും പ്രശസ്‌തമാണ്‌ തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്ക്പരിധിയിലുള്ള അതിരപള്ളി. തൃശ്ശൂരില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു ഫസ്റ്റ്‌ ഗ്രേഡ്‌ പഞ്ചായത്താണ്‌. ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ അതിരപ്പള്ളിയെ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ്‌ […]